HOME
DETAILS
MAL
മോഷണ ശ്രമം: എയര്‍ ഇന്ത്യ പൈലറ്റ് പിടിയില്‍
backup
June 23 2019 | 19:06 PM
സിഡ്നി: ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് സാധനം മോഷ്ടിക്കാന്‍ ശ്രമിക്കവേ എയര്‍ ഇന്ത്യ പൈലറ്റ് രോഹിത് ഭാസി പിടിയില്‍. ശനിയാഴ്ച സിഡ്നി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം.
എയര്‍ഇന്ത്യയുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരിലൊരാളാണ് രോഹിത് ഭാസി. സിഡ്നിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ഇന്ത്യ എ.എല്‍ 301 ഫ്ളൈറ്റ് പറത്താന്‍ ചുമതലപ്പെട്ടയാളായിരുന്നു രോഹിത്.
ഇതിന് തൊട്ട് മുമ്പ് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കയറി പഴ്സ് എടുക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്.
വിവരം ലഭിച്ച ഉടന്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് എയര്‍ഇന്ത്യ ഉത്തരവിറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."