വിശ്വാസികള്‍ ഖുര്‍ ആനിലേക്കു മടങ്ങുക: ഹമീദലി തങ്ങള്‍
കാടാച്ചിറ: സത്യവിശ്വാസികള്‍ ഖുര്‍ആനിലേക്കും പ്രവാചക അധ്യാപനത്തിലേക്കും തിരിച്ചു പോകുവാനും പൂര്‍വസൂരികളെ അനുധാവനം ചെയ്യാനും തയാറാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍.
എടക്കാട് റെയിഞ്ചിന്റെ കീഴില്‍ പുതുതായി ആരംഭിച്ച ഹിഫ്ദുല് ഖുര്‍ആന്‍ കോളജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായീലാണ് ഐസിസിനുവേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്യുന്നത്. ഐസിസിന്റെ മറവില്‍ ഇന്ത്യയിലെ മുസ്ലിംകളെ ദേശവിരുദ്ധരാക്കാനുള്ള ഫാസിസ്റ്റ് നീക്കം തിരിച്ചറിയണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു. സൈനുല്‍ ആബിദീന്‍ ദാരിമി അധ്യക്ഷനായി. അഹ്മദ് തേര്‍ലായി വിഷയാവതരണം നടത്തി. അബ്ദുറഊഫ് ഫൈസി, ഹാഫിസ് മുഹമ്മദ് ദാരിമി നന്തി, ആര്.അബ്ദുല്ല ഹാജി, യൂസുഫ് ഹാജി, സുബൈര്‍, ഇസ്സുദ്ദീന്‍ പൊതുവാച്ചേരി, സലാം ദാരിമി ആഡൂര് പ്രസംഗിച്ചു. മികച്ച പ്രവര്‍ത്തനത്തിന് നാസര്‍ ഹാജിക്കുള്ള ഉപഹാരം ഹമീദലി തങ്ങള്‍ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."