പീരങ്കിയുണ്ടകളുടെ രാസശുചീകരണം തുടങ്ങി
കണ്ണൂര്‍: കണ്ണൂര്‍ സെന്റ് ആന്‍ജലോസ് കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്തുന്നതിന്റെ ഭാഗമായി നടന്ന ഖനനത്തിനിടെ കണ്ടെത്തിയ 35,950 പീരങ്കി ഉണ്ടകളുടെ രാസശുചീകരണ പ്രക്രിയ തുടങ്ങി.
2015 ഡിസംബര്‍ 10 നാണ് ഉണ്ടകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവ കോട്ടയുടെ ആയുധപുരയില്‍ സൂക്ഷിച്ചു വെക്കുകയായിരുന്നു. ഉണ്ടകള്‍ തുരുമ്പെടുത്ത് നശിക്കുന്നതിനാലാണ് രാസശുചീകരണ പ്രക്രിയ നടത്തുന്നത്. ജനറല്‍ ക്ലീനിങ്, കെമിക്കല്‍ ട്രീറ്റ്മെന്റ്, വാക്സിങ് തുടങ്ങി വിവിധഘട്ടങ്ങളായാണ് ശുചീകരണം.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് ടി. ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. കര്‍ണാടകയില്‍ നിന്നുള്ള ഏഴു തൊഴിലാളികള്‍ ഉള്‍പ്പെടെ 15 പേരെ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടക്കുന്നത്. ഉണ്ടകള്‍ പൂര്‍ണമായും ശുചീകരിച്ച് കോട്ടയില്‍ തന്നെ സൂക്ഷിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."