പ്രവേശനോത്സവം നടത്തും
പെരുമ്പാവൂര്‍ : സര്‍വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഓടക്കാലി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് ബി.ആര്‍.സി. തല പ്രവേശനോത്സവം നടത്താന്‍ തീരുമാനിച്ചു. പഞ്ചായത്തുതല പ്രവേശനോത്സവങ്ങള്‍ അശമന്നൂര്‍ പഞ്ചായത്തിലെ ഗവ. യു.പി സ്‌കൂള്‍ അശമന്നൂരിലും, കൊമ്പനാട് പഞ്ചായത്തിലെ ഗവ. യു.പി. സ്‌കൂള്‍ കൊമ്പനാടിലും, മുടക്കുഴ പഞ്ചായത്തിലെ ഗവ. എല്‍.പി. സ്‌കൂള്‍ പുഴുക്കാടിലും, രായമംഗലം പഞ്ചായത്തിലെ ഗവ. യു.പി സ്‌കൂള്‍ കീഴില്ലത്തും വച്ച് നടത്താന്‍ തീരുമാനമായി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് പഠനോപകരണങ്ങളാല്‍ സമൃദ്ധമാക്കി വൈവിധ്യമാര്‍ന്നതും പ്രകൃതി സൗഹൃദവുമായ അലങ്കാരങ്ങള്‍ നടത്തി വിദ്യാലയങ്ങള്‍ നവാഗതരെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്.
വിദ്യാലയം ഏറ്റെടുക്കാന്‍ പോകുന്ന അക്കാദമിക പദ്ധതികളുടെ അവതരണവും ജൂണ്‍ മാസ പ്രവര്‍ത്തന കലണ്ടര്‍ പ്രകാശനവും കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും പ്രവേശനോത്സവത്തോടനുബന്ധിച്ച് നടത്തും. ഇതിന്റെ മുന്നോടിയായി പഞ്ചായത്ത് സ്‌കൂള്‍ തല വിദ്യാഭ്യാസ സമിതി യോഗങ്ങള്‍ ചേര്‍ന്ന് ആസൂത്രണം നടത്തുന്നതാണെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.ജ്യോതിഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."