ആന്ധ്രപ്രദേശില്‍ ആറു പേര്‍ ചേര്‍ന്ന് 16 കാരിയെ അഞ്ച് ദിവസം മുറിയിലിട്ട് പീഡിപ്പിച്ചു
ആന്ധ്രാപ്രദേശ്: പതിനാറുകാരിയെ ആറ് പേര്‍ സംഘം ചേര്‍ന്ന് അഞ്ച് ദിവസം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. ആന്ധ്രാപ്രദേശിലെ ഓഗോലെ നഗരത്തിലാണ് സംഭവം.
പ്രതികളെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി പൊലിസ് അറസ്റ്റ് ചെയ്തു. സംഭവം സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉളവാക്കുന്നതിനാല്‍ ആഭ്യന്തരമന്ത്രി എം. സുചരിത കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കി.
ജൂണ്‍ 17 ന് പ്രതികളിലൊരാള്‍ കുട്ടിയെ അമരാവതിക്കടുത്തുള്ള ഓഗാലെ ബസ് സ്റ്റാന്റില്‍വച്ച് പരിചയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളാവുകയും കുട്ടിയെ ഇയാളുടെ റൂമിലേക്ക് കൂട്ടിക്കൊണ്ട് പോവുകയുമായിരുന്നു. അവിടെവെച്ച് ഇയാളും മറ്റു സുഹൃത്തുക്കളും സംഘം ചേര്‍ന്ന് അഞ്ച് ദിവസം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു എന്ന് മുതിര്‍ന്ന പൊലിസ് ഓഫിസര്‍ സിദ്ദാര്‍ഥ് കുശാല്‍ പറഞ്ഞു. കുട്ടി അവിടെ നിന്ന് രക്ഷപ്പെട്ട് ബസ് സ്റ്റാന്‍ഡില്‍ എത്തുകയായിരുന്നു. സംശയം തോന്നിയ പൊലിസ് ഉദ്യോഗസ്ഥര്‍ അവിടെ നിന്നും കുട്ടിയെ രക്ഷിക്കുകയായിരുന്നു.
പെണ്‍ക്കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സംസ്ഥാനത്തില്‍റെ വിവിധയിടങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനും സുരക്ഷയ്ക്കും അവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും മുന്‍ഗണന നല്‍കുമെന്ന് ആന്ധ്രാപ്രദേശ് ഡി.ജി.പി പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കര്‍ശനമായി കൈകാര്യം ചെയ്യുകയും വ്യനസ്ഥാപിതമായ കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിക്കള്‍ക്കെതിരേ പോസ്‌കോ ചുമത്തിയിട്ടുണ്ട്.
ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."