പ്രവാസി വ്യവസായിയുടെ ഡയറിക്കുറിപ്പ് കണ്ടെത്തി: നിര്‍ണായക തെളിവായേക്കുമെന്ന് സൂചന
തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ഡയറിക്കുറിപ്പ് കണ്ടെത്തി. ആത്മഹത്യയിലേക്ക് നിര്‍ണായക തെളിവായേക്കാവുന്ന ഡയറിയാണ് അന്വേഷണ സംഘം സാജന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തതെന്നാണ് സൂചന. ആത്മഹത്യയ്ക്ക് മുന്‍പ് എഴുതിയ കാര്യങ്ങളാണ് ഡയറിയിലുള്ളതെന്നാണ് വിവരം.
കണ്‍വെന്‍ഷന്‍ സെന്റര്‍ അനുമതിയിലുണ്ടായ തടസ്സങ്ങള്‍ അടക്കമുള്ള ഡയറിയില്‍ പരാമര്‍ശിക്കുന്നുണ്ട്. സഹായിച്ചവരുള്‍പ്പടെ നേതാക്കളുടെ പേരുകളുമുണ്ട് ഡയറിയില്‍. കേസില്‍ നിര്‍ണായക വഴിത്തിരിവാകുന്നതാണ് ഡയറിയിലെ വിവരങ്ങള്‍. കണ്‍വെന്‍ഷന്‍ സെന്റര്‍ അനുമതിയിലുണ്ടായ തടസങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളും സാജന്‍ ആത്മഹത്യക്ക് മുന്‍പെഴുതിയ ഡയറിയില്‍ കുറിച്ചതായാണ് സൂചന. അതേസമയം, കണ്‍വെന്‍ഷന്‍ സെന്ററിന് നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ അനുമതി ലഭിച്ചേക്കും.
വ്യക്തിപരമായി സാജന്‍ നേരിട്ട പ്രതിസന്ധികളും ഡയറിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാകും ഡയറി. ഡറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അന്വേഷണം മുന്നോട്ട് പോവുക. പി കെ ശ്യാമളയെ ചോദ്യം ചെയ്യുന്നതിലടക്കമുള്ള തീരുമാനവും പിന്നീടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."