ഗോവ മുഖ്യമന്ത്രിയുടെ ചികിത്സ: വിവരങ്ങള്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ്
പനാജി: ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കുകയാണ് വേണ്ടതെന്ന് ഗോവ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഗോവയിലും പിന്നീട് മുംബൈയിലും ചികിത്സയില്‍ കഴിഞ്ഞ പരീക്കര്‍ പിന്നീട് അമേരിക്കയിലേക്ക് പോകുകയായിരുന്നു. അവിടെ നിന്ന് തിരിച്ചെത്തിയ ശേഷം വീണ്ടും ഡല്‍ഹി എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്. ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില എന്താണ് ചികിത്സ ഫലപ്രദമാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ഗോവയിലെ കോണ്‍ഗ്രസ് നിരീക്ഷകന് എ. ചെല്ലകുമാര്‍ പറഞ്ഞു.
അതിനിടയില്‍ മനോഹര്‍ പരീക്കര്‍ തന്നെ ഫോണില്‍ വിളിച്ചതായി ബി.ജെ.പി സഖ്യകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദേശായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."