അമാ ദബുലാം കൊടുമുടി കീഴടക്കിയ ആദ്യ ഖത്തരിയായി ശൈഖു മുഹമ്മദു അൽതാനി
ദോഹ: ഹിമാലത്തിന്റെ മാറ്റര്‍ഹോണ്‍ എന്നറിയപ്പെടുന്ന അമാ ദബ്‌ലാം കൊടുമുടി കീഴടക്കിയ ആദ്യ ഖത്തരി പര്‍വതാരോഹകനായി ശൈഖ് മുഹമ്മദ് ആല്‍ഥാനി. ഇക്കഴിഞ്ഞ നവംബര്‍ 11നാണ് പര്‍വതത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് അദ്ദേഹം കാലുകുത്തിയത്. അമാ ദബ്‌ലാമിന്റെ ഉച്ചിയിലെത്തുന്ന ആദ്യ ഖത്തരി പൗരനെന്ന ഖ്യാതിയാണ് മോയ് ആല്‍ഥാനി എന്ന വിളിപ്പേരിലറിയപ്പെടുന്ന ശൈഖ് മുഹമ്മദ് ആല്‍ഥാനി സ്വന്തമാക്കിയത്. എവറസ്റ്റ് കൊടുമുടിയെക്കാള്‍ പ്രയാസമേറിയതാണ് അമാ ദബ്‌ലാമെന്ന് 6812 മീറ്റര്‍ ഉയരമുള്ള പര്‍വതംകീഴടക്കിയ ശേഷം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 11 മണിക്കൂര്‍ തുടര്‍ച്ചയായ ശ്രമത്തിലൂടെയാണ് നെറുകയിലെത്തിയത്. എല്ലാവരുടെയും പിന്തുണക്കും സ്‌നേഹത്തിനും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം എഴുതി.
ലോകത്തിലെതന്നെ ഏറ്റവും സുന്ദരമായ കൊടുമുടികളിലൊന്നായാണ് അമ ദബ്‌ലാം അറിയപ്പെടുന്നത്. കിഴക്കന്‍ നേപ്പാളിലെ ഖുംബു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അമ ദബ്‌ലാം പ്രശസ്തമായ പര്യവേക്ഷണപാത കൂടിയാണ്. കൊടുമുടിയിലേക്കുള്ള പാത ഏറെ പ്രയാസകരമാണെങ്കിലും ഇവിടെനിന്നുള്ള കാഴ്ചകള്‍ ഏറെ മനോഹരമാണ്.
എവറസ്റ്റ് കൊടുമുടിയുള്‍പ്പെടെ ഏഴ് കൊടുമുടികള്‍ കീഴടക്കിയ പ്രഥമ ഖത്തരിയാണ്. ഖത്തരി സംരംഭകനും അതിലുപരി മികച്ച പര്‍വതാരോഹകനും കായികതാരവുമാണ് മോയ് അല്‍ഥാനി. ഇപ്പോള്‍ ഏഴ് കൊടുമുടികളും ദക്ഷിണ, ഉത്തര ധ്രുവങ്ങളും കൂടി കീഴടക്കി എക്‌സ്‌പ്ലോര്‍സ് ഗ്രാന്‍ഡ് സ്‌ലാം എന്ന പദവിയിലേക്കുള്ള തയാറെടുപ്പിലാണ് ശൈഖ് ആല്‍ഥാനി. ഗ്രാന്‍ഡ് സ്‌ലാം പദവിയിലേക്കുള്ള അവസാന ലാപ്പിലാണ് ഇപ്പോള്‍ അദ്ദേഹം. ഇതു നേടുന്നതോടെ ചരിത്രത്തിലെ 50ാമത്തെ വ്യക്തിയും ആദ്യ ഖത്തരിയുമായി അദ്ദേഹം മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."