ബൈഡന് ജയിച്ചത് വ്യാജമാധ്യമങ്ങളുടെ കണ്ണില്‍ മാത്രം; ഒന്നും സമ്മതിക്കില്ലെന്ന് ട്രംപ്
വാഷിങ്ടണ്‍: 'വ്യാജ മാധ്യമ'ങ്ങളുടെ കണ്ണില്‍ മാത്രമാണ് ബൈഡന് വിജയിച്ചതെന്ന് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെ തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്യമം കാണിച്ചുവെന്ന അടിസ്ഥാന രഹിതമായ ആരോപണത്തോടൊപ്പം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ബൈഡന് വിജയിച്ചുവെന്ന് സമ്മതിച്ചിരിക്കുകയാണ് ട്രംപ്.
'വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് അദ്ദേഹം വിജയിച്ചത്. ഞാന്‍ ഒന്നും സമ്മതിക്കുന്നില്ല. ഞങ്ങള്‍ക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. ഇതൊരു കടുത്ത തിരഞ്ഞെടുപ്പായിരുന്നു'- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ജയിക്കാനാവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍നേടി ജോ ബൈഡന് നേരത്തേ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തോല്‍വി സമ്മതിക്കാതെ ആരോപണം ഉന്നയിക്കുകയാണ് ട്രംപ്.
തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് നിരവധി കേസുകള്‍ ആരോപിച്ച് നിരവധി കേസുകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒന്നില്‍ പോലും തെളിവ് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല.
നേരത്തെ വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ട്രംപ് ഭരണമാറ്റത്തിന്റെ സൂചന നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."