HOME
DETAILS

കാസര്‍കോട് പ്രതിഷേധ വോട്ടില്‍ കണ്ണുംനട്ട്

  
backup
November 16 2020 | 00:11 AM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d

 


ജില്ലയില്‍ മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു തുടങ്ങിയതോടെ പല പ്രദേശങ്ങളിലും സ്ഥാനാര്‍ഥികള്‍ക്കെതിരേ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പ്രതിഷേധവുമായി ഇറങ്ങി. ഇത്തരം നീക്കങ്ങള്‍ കണ്ടെത്തി എതിര്‍ പാര്‍ട്ടിയിലെ പ്രതിഷേധക്കാരുടെ വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ വീഴ്ത്തിയാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം പിടിച്ചെടുക്കാമെന്ന നിഗമനത്തിലാണ് കാസര്‍കോട് മുന്നണി നേതാക്കള്‍. ജില്ലയിലെ പ്രബല കക്ഷിയായ മുസ്‌ലിം ലീഗ് നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ പ്രചാരണത്തിന് പ്രമുഖ നേതാക്കളെ തന്നെ എത്തിക്കാനാണ് യു.ഡി.എഫ് നീക്കം.
കാസര്‍കോട് നഗരസഭയില്‍ യു.ഡി.എഫാണ് കാലങ്ങളായി ഭരണം നടത്തി വരുന്നത്. എന്നാല്‍ ജില്ലാ പഞ്ചായത്ത് ഭരണം മാറി മാറി ഇടത്, വലത് മുന്നണികളാണ് നടത്തി വരുന്നത്. പല തെരഞ്ഞെടുപ്പുകളിലും ഒന്നോ രണ്ടോ സീറ്റുകളുടെ വ്യത്യാസത്തിലാണ് ജില്ലാ പഞ്ചായത്ത് ഭരണം ഇടത്, വലത് മുന്നണികള്‍ പിടിച്ചെടുക്കുന്നത്. കഴിഞ്ഞ തവണ യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത് ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ്. യു.ഡി.എഫിന് എട്ടും എല്‍.ഡിഎഫിനു ഏഴും സീറ്റുകളാണ് ജില്ലാ പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. രണ്ടു സീറ്റുകള്‍ ബി.ജെപിക്കും ലഭിച്ചു.
അതേസമയം ജില്ലയില്‍ കഴിഞ്ഞ തവണ പുതുതായി വന്ന നീലേശ്വരം നഗരസഭയില്‍ എല്‍.ഡി എഫിനായിരുന്നു ഭരണം. എന്നാല്‍ ഇത്തവണ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ തന്നെ ഇടതു മുന്നണിയില്‍ പല വാര്‍ഡുകളിലും പൊട്ടിത്തെറി തുടങ്ങിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  17 days ago
No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  17 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  17 days ago
No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  17 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  17 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  17 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  17 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  17 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  17 days ago