HOME
DETAILS

സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യത; 25ന് യെല്ലോ അലര്‍ട്ട്

  
backup
September 21 2018 | 19:09 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

 

കോഴിക്കോട്: സംസ്ഥാനത്ത് അടുത്തയാഴ്ച കനത്ത മഴക്ക് സാധ്യത. 25ന് നാലു ജില്ലകളില്‍ ഒറ്റപ്പെട്ട കനത്തമഴക്കും മറ്റു ജില്ലകളില്‍ ഇടത്തരം മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 25ന് സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് വിദേശ കാലാവസ്ഥാ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കി. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഫോര്‍കാസ്റ്റ് സിസ്റ്റവും (ജി.എഫ്.എസ്) കേരളത്തിലെ മഴസാധ്യത പ്രവചിക്കുന്നുണ്ട്. കേരളം ഉള്‍പ്പെടുന്ന പശ്ചിമതീരത്തും ശ്രീലങ്കയിലുമാണ് 25ന് ശേഷം കനത്ത മഴക്കുള്ള സാധ്യത പ്രവചിക്കുന്നത്.
സംസ്ഥാന കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണപ്രകാരം 25ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കനത്തമഴക്ക് സാധ്യതയുള്ളത്. കാസര്‍കോട് ഒഴികെയുള്ള മറ്റുജില്ലകളിലെല്ലാം ഇടത്തരം മഴക്കാണ് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കിവരെയുള്ള ജില്ലകളില്‍ ഇന്നുമുതല്‍ ഈ മാസം 25 വരെ ചാറ്റല്‍മഴക്കോ ഇടത്തരം മഴക്കോ സാധ്യതയുണ്ട്. എന്നാല്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ 25 വരെ വരണ്ട കാലാവസ്ഥ തുടരും.
ഇന്നലെ സംസ്ഥാനത്ത് എവിടെയും കാര്യമായ മഴ രേഖപ്പെടുത്തിയില്ല. ദായെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാറ്റിന്റെ ഗതി കേരളത്തില്‍ പ്രതികൂലമായതാണ് കാരണം. വ്യാഴാഴ്ച തെക്കന്‍ ജില്ലകളില്‍ വ്യാപകമായി മഴ ലഭിച്ചിരുന്നു. ഇന്നലെ രാവിലെ വരെയുള്ള കണക്കനുസരിച്ച് മാനന്തവാടി (0.7), തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ (3.5), എറണാകുളം ജില്ലയിലെ ആലുവ (0.5), കൊച്ചി (2.0), എറണാകുളം സൗത്ത് (4.0), ആലപ്പുഴ ചേര്‍ത്തല (10.2), കായംകുളം (14.8), മാവേലിക്കര (6.2), ആലപ്പുഴ (1), ഹരിപ്പാട് (8.4), കോട്ടയം ജില്ലയിലെ കുമരകം (7), കോട്ടയം (9), ഇടുക്കി (45.4), പീരുമേട് (20.8), തൊടുപുഴ (4), മൂന്നാര്‍ (0.5), പത്തനംതിട്ട കരുടമണ്ണില്‍ (11.4), കോന്നി (22), കൊല്ലം ജില്ലയിലെ ആര്യങ്കാവ് (12), കൊല്ലം (11), പുനലൂര്‍ (8), തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര (5), നെടുമങ്ങാട് (8.2), തിരുവനന്തപുരം (15) മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  12 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  an hour ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  6 hours ago