HOME
DETAILS

പാണമ്പ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; പാചകവാതകം ചോര്‍ന്നു

  
backup
September 21 2018 | 19:09 PM

%e0%b4%aa%e0%b4%be%e0%b4%a3%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2

 

തേഞ്ഞിപ്പലം (മലപ്പുറം): ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ തേഞ്ഞിപ്പലം പാണമ്പ്ര വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു പാചകവാതകം ചോര്‍ന്നു. തീപിടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കോഴിക്കോട് മീഞ്ചന്ത, തിരൂര്‍ എന്നിവിടങ്ങളില്‍നിന്നായി 13 ഫയര്‍ഫോഴ്‌സ് യൂനിറ്റുകളെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. സംഭവത്തെ തുടര്‍ന്നു പുലര്‍ച്ചെ മൂന്നു മുതല്‍ വൈകിട്ട് ആറുവരെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.
മംഗലാപുരത്തുനിന്നു ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്ലാന്റിലേക്കു പാചകവാതകവുമായി പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് പാണമ്പ്ര മഹല്ല് ജുമാമസ്ജിദിനു സമീപം നിയന്ത്രണംവിട്ടു മറിഞ്ഞത്. ലോറിയില്‍നിന്നു കണ്ടെയ്‌നര്‍ റോഡരികിലെ താഴ്ചയിലേക്കു പതിച്ചതോടെ പാചകവാതകം ചോരുകയായിരുന്നു. റോട്ടോഗേജ് പൊട്ടിയാണ് പാചകവാതകം ചോര്‍ന്നത്.
സംഭവത്തെ തുടര്‍ന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ മാറ്റി ചോര്‍ച്ച നിയന്ത്രണവിധേയമാക്കി. പാചകവാതകം ചേളാരി ഐ.ഒ.സി പ്ലാന്റില്‍നിന്നെത്തിച്ച ആറു ടാങ്കര്‍ ലോറികളിലേക്കു മാറ്റി. കൊച്ചിയില്‍നിന്നുള്ള ഐ.ഒ.സിയുടെ സാങ്കേതിക വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരുമെത്തിയാണ് ഘട്ടംഘട്ടമായി പാചകവാതകം മാറ്റിയത്. വൈകിട്ട് അഞ്ചരയോടെയാണ് ഇതു പൂര്‍ണമായും മാറ്റാനായത്. അപകടം നടന്നു മിനിറ്റുകള്‍ക്കകം പാണമ്പ്ര മഹല്ല് ജുമാമസ്ജിദിലെ മൈക്കിലൂടെ ജനങ്ങള്‍ക്കു മാറിത്താമസിക്കാന്‍ മുന്നറിയിപ്പ് നല്‍കി. പ്രദേശത്തു വൈദ്യുതി വിതരണം തടയുകയും ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനു വരെ നിയന്ത്രണമേര്‍പ്പെടുത്തി അതീവ കരുതലോടെയായിരുന്നു നടപടികള്‍. അപകടസാധ്യത കണക്കിലെടുത്തു വീടുകളില്‍ എല്‍.പി.ജി അടുപ്പുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശം നല്‍കി. ഫയര്‍ഫോഴ്‌സ്, പൊലിസ്, എസ്.കെ.എസ്.എസ്.എഫ് വിഖായ, ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. കാക്കഞ്ചേരി, ചെട്ടിയാര്‍മാട്, ചേലേമ്പ്ര, കൊളപ്പുറം മേഖലകളിലൂടെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടായിരുന്നു ഗതാഗത നിയന്ത്രണം.
ജില്ലാ പൊലിസ് മേധാവി പ്രതീഷ്‌കുമാര്‍ ഐ.പി.എസ് സ്ഥലത്തെത്തിയിരുന്നു. അപകടവളവുള്ള പാണമ്പ്രയില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. പി. അബ്ദുല്‍ഹമീദ് എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ. അരുണ്‍, തിരൂരങ്ങാടി തഹസില്‍ദാര്‍ പി. ഷാജു, ഡിവൈ.എസ്.പിമാരായ ജലീല്‍ തോട്ടത്തില്‍, എം.പി മോഹനചന്ദ്രന്‍, തിരൂരങ്ങാടി സി.ഐ ദേവദാസ് എന്നിവരാണ് സംഭവസ്ഥലത്തു സുരക്ഷാ നടപടികള്‍ക്കു മേല്‍നോട്ടം വഹിച്ചത്.
കൊണ്ടോട്ടി, കരിപ്പൂര്‍, തേഞ്ഞിപ്പലം, തിരൂരങ്ങാടി സ്റ്റേഷനുകളില്‍നിന്നാണ് പൊലിസുകാര്‍ എത്തിയത്. അപകടത്തില്‍ ലോറി ഡ്രൈവറുടെ കൈയ്ക്കു സാരമായി പരുക്കേറ്റതൊഴിച്ചാല്‍ മറ്റ് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നു പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago