റോഹിംഗ്യ: മ്യാന്‍മര്‍ അക്രമണം വംശഹത്യയെന്ന് പ്രഖ്യാപിച്ച് കാനഡ
ടോറന്‍ഡോ: റോഹിംഗ്യകള്‍ക്കെതിരേ മ്യാന്‍മര്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണങ്ങള്‍ വംശഹത്യയാണെന്ന് പ്രഖ്യാപിച്ച് കാനഡ പാര്‍ലമെന്റ്. മ്യാന്‍മര്‍ സര്‍ക്കാരിന്റെ ആക്രമണങ്ങള്‍ക്കെതിരേ വ്യാഴാഴ്ച അവതരിപ്പിച്ച പ്രമേയം മുഴുവന്‍ അംഗങ്ങളും പിന്തുണച്ചു. റോഹിംഗ്യകള്‍ക്കെതിരേയുള്ള കുറ്റകൃത്യം വംശഹത്യയാണെന്ന് പരിഗണിക്കുകയാണെന്ന് പ്രമേയത്തില്‍ പറയുന്നു.
മ്യന്‍മറിനെതിരേയുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കേസെടുക്കാന്‍ യു.എന്‍ രക്ഷാ സമതി ആവശ്യപ്പെടണമെന്ന് കാനഡ വിദേശകാര്യ മന്ത്രി ക്രിസ്റ്റ്യാ ഫ്രീലാന്‍ഡ് പറഞ്ഞു.
വംശഹത്യ കുറ്റത്തിനെതിരേ മ്യാന്‍മര്‍ സൈനിക ജനറലിനെതിരേ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണം. റോഹിംഗ്യകള്‍ക്കെതിരേ ക്രൂരവും ഭയാനകവുമായ ആക്രമണങ്ങളാണ് നടത്തിയത്. റോഹിംഗ്യകള്‍ക്ക് നീതി ലഭിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുമായാണ് തങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നത്. പ്രമേയം ഏകപക്ഷീയമായി അവതരിപ്പിക്കാനായത് ഈ വിഷയത്തില്‍ നിര്‍ണാക നീക്കമാണെന്ന് അവര്‍ പറഞ്ഞു.
മ്യാന്‍മര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ റോഹിംഗ്യകള്‍ക്കെതിരേ ആസൂത്രിത കൊലപാതകങ്ങള്‍, പീഡനം, ആക്രമണങ്ങള്‍ തുടങ്ങിയവ നടന്നുവെന്ന റിപ്പോര്‍ട്ട് യു.എന്‍ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. സൈനിക കമാന്‍ഡര്‍ ഇന്‍ ചീഫ് മിന്‍ ഓങ് ഹ്ലാങ് ഉള്‍പ്പെടെയുള്ളവര്‍ അക്രമണത്തില്‍ പങ്കാളികളാണെന്ന് യു.എന്‍ പറഞ്ഞിരുന്നു. റോഹിംഗ്യകള്‍ക്കെതിരേ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ നടന്ന ആക്രമണത്തില്‍ ഏഴ് ലക്ഷത്തോളം പേരാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."