'ട്രെയിന്‍ യാത്രാദുരിതം വര്‍ധിക്കും'
കോഴിക്കോട്: അന്തര്‍ സംസ്ഥാന ബസുകള്‍ സമരം ആരംഭിച്ചതോടെ സംസ്ഥാനത്ത് ട്രെയിന്‍ യാത്രാദുരിതം ഇരട്ടിയായി വര്‍ധിക്കുമെന്ന് മലബാര്‍ റെയില്‍ യൂസേഴ്സ് ഫോറം.
നിലവില്‍ മറുനാടന്‍ മലയാളികള്‍ ഏറെയും ആശ്രയിക്കുന്നത് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളെയാണ്. കെ. എസ്.ആര്.ടി.സിയുടെ അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ മലബാറില്‍ കുറവാണ്. അതിനാല്‍ വടക്കന്‍ കേരളത്തെയാണ് സമരം കൂടുതലായി ബാധിക്കുക. തെക്കന്‍ കേരളത്തില്‍ നിന്ന് ബംഗളൂരു, ചെന്നൈ ഭാഗങ്ങളിലേക്ക് കൂടുതല്‍ പ്രതിദിന ട്രെയിനുകളും വീക്കിലി, സ്പഷല് ട്രെയിനുകളും ഉണ്ട്. എന്നാല്‍, മലബാറുകാര്‍ ബംഗളൂരുവിലേക്ക് ഒരു പ്രതിദിന ട്രെയിനിനെയും ഒരു വീക്കിലി ട്രെയിനിനെയുമാണ് ആശ്രയിക്കുന്നത്. ഇതാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ മലബാറില്‍ വര്‍ധിക്കാനും ചൂഷണങ്ങള്‍ക്ക് ആക്കംകൂടാനും കാരണമെന്ന് മലബാര്‍ റെയില്‍ യൂസേഴ്സ് ഫോറം ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."