റഷ്യയുടെ കൊവിഡ് വാക്സിന് അടുത്തയാഴ്ച ഇന്ത്യയിലെത്തും
കാണ്‍പൂര്‍ മെഡിക്കല്‍ കോളജില്‍ പരീക്ഷണം നടത്തും
ന്യൂഡല്‍ഹി: റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുട്നിക് 5ന്റെ ആദ്യബാച്ച് അടുത്തയാഴ്ചയോടെ ഇന്ത്യയിലെത്തും. കാണ്‍പൂരിലെ ഗണേശ് ശങ്കര്‍ വിദ്യാര്‍ഥി മെഡിക്കല്‍ കോളജിലെത്തിക്കുന്ന വാക്സിന് മനുഷ്യരില്‍ പരീക്ഷിക്കും. വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച തന്നെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിക്കുമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ആര്.ബി കമല്‍ അറിയിച്ചു.
പരീക്ഷണത്തിന് തയാറായി 180 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളജിന്റെ ഗവേഷണ വിഭാഗം തലവന്‍ സുഭാഷ് അഗര്‍വാള്‍ ആയിരിക്കും പരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കുക. ആദ്യ ഡോസ് നല്കിയ ശേഷം ആളെ നിരീക്ഷണത്തിന് വിധേയമാക്കും. തുടര്‍ന്നായിരിക്കും അടുത്ത ഡോസുകള്‍ നല്‍കുകയെന്നും കമല്‍ പറഞ്ഞു. 24 ദിവസത്തിനുള്ളില്‍ മൂന്ന് ഡോസുകള്‍ പൂര്‍ത്തിയാക്കും. വാക്സിനെടുത്തവരെ ഏഴു മാസത്തേക്ക് നിരീക്ഷണത്തിന് വിധേയമാക്കും. മൈനസ് 20 മുതല്‍ മൈനസ് 70 വരെ താപനിലയിലാണ് വാക്സിന് സൂക്ഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."