കുടിവെള്ള പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയെന്ന് പരാതി
വേങ്ങര: ഊരകം, വേങ്ങര, പറപ്പൂര്‍ സംയുക്ത ജലനിധി പദ്ധതിക്ക് പൈപ്പിടാന്‍ സംസ്ഥാന സര്‍ക്കാര്‍ എതിരെന്ന പരാതിയുമായി ജല വിതരണ വികസന സൊസൈറ്റി രംഗത്തെത്തി.
റോഡ് കീറി പൈപ്പിടാന്‍ പദ്ധതിയുടെ ആകെ തുകയുടെ 60 ശതമാനം തുക കെട്ടിവയ്ക്കണമെന്ന നിര്‍ദേശമാണ് സമിതിയെ വലയ്ക്കുന്നത്. 14 കോടി രൂപ ചെലവില്‍ 7200 കുടുംബങ്ങള്‍ക്ക് വെളളം എ്ത്തിക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ നിര്‍ദേശം എ്ത്തിയത്. മഞ്ചേരി പരപ്പനങ്ങാടി സംസ്ഥാന പാതയിലെ വിവിധ പ്രദേശങ്ങളിലും പൊതുമരാമത്ത് വകുപ്പിനു കീഴിലുളള റോഡില്‍ കച്ചേരിപ്പടി, കുറ്റൂര്‍, പാണ്ടികശാല, മണ്ണില്‍ പിലാക്കല്‍ ഭാഗങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനാവുന്നില്ല. പൈപ്പ് ലൈന്‍ സ്ഥാപിച്ച എസ്.എസ് റോഡില്‍ 23 ലക്ഷം മാര്‍ക്കറ്റ് റോഡില്‍ 26 ലക്ഷം രൂപ എന്നിവ ചെലവഴിച്ചാണ് ഇപ്പോള്‍ റോഡ് നവീകരണം പുരോഗമിക്കുന്നത്. പുതിയ നിര്‍ദേശം വന്നതോടെ ആയിരക്കണക്കിന് രൂപ ഗുണഭോക്തൃ വിഹിതം അടച്ച് ദാഹജലത്തിനായി കാത്തിരിക്കുന്ന ആയിരങ്ങള്‍ക്ക്് പുതിയ നിര്‍ദേശം ഇരുട്ടടിയായി. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മാറ്റി കുടിവെളള പദ്ധതിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയാലെ പദ്ധതിക്ക് സഹായകമാവൂ. ദ്രുത ഗതിയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഏകീകരിച്ച് ജലനിധി പദ്ധതികള്‍ സുതാര്യമാക്കണമെന്ന് വാട്ടര്‍ സപ്ലൈ ആന്റ് സോഷ്യല്‍ ഡവലപ്‌മെന്റ് സൊസൈറ്റി വേങ്ങര ഘടകം പ്രസിഡന്റ് എന്‍. ടി .മുഹമ്മദ് ഷരീഫ്, സെക്രട്ടറി പറങ്ങോടത്ത് കുഞ്ഞാമു, ട്രഷറര്‍ നുസ്‌റത്ത് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."