ഇനി കെ.എസ്.ആര്.ടി.സി ബസും നെടുങ്കയത്തെത്തും
കരുളായി: ചരിത്രത്തിലാദ്യമായി ഇനി കെ.എസ്.ആര്.ടി.സി ബസ്സ് നെടുംങ്കയത്തെത്തും. നൂറ് കുടുംബങ്ങളിലായി മുന്നൂറില്‍ പരം ആദിവാസി കുടുംബങ്ങളാണ് നെടുംങ്കയത്ത് താമസിക്കുന്നത്.
വനത്തിനുള്ളിലെ സെറ്റില്‍മെന്റ് കോളനിയായ നെടുംങ്കയത്തേക്ക് കാലമിതുവരെയായിട്ടും ബസ്സ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ ഇവിടെ നിന്നും നാട്ടിന് പുറങ്ങളിലേക്ക് ഇറങ്ങാന്‍ ഓട്ടോറിക്ഷയോ മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങളോ കാണണമായിരുന്നു. ഒരു ദിവസം 150 രൂപയോളം ചിലവ് വരും.
ആ കാരണത്താല്‍ ഇവരുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനവും യാത്രായിനത്തില്‍ ചിലവാകും.സ്കൂളിലും,കോളെജിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ബസില്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട@്. നെടുങ്കയത്തേക്ക് ബസ് സര്‍വ്വീസ് നടത്തുന്നതിന്റെ മുന്നോടിയായി കെ.എസ്.ആര്.ടി.സി.വെള്ളിയാഴ്ച ട്രയല്‍ നടത്തി. ചെറുപുഴയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ വനത്തിലൂടെ യാത്ര നടത്തണം നെടുങ്കയത്തേക്ക്. ട്രയല്‍ യാത്രയില്‍ പ്രശ്നമൊന്നും കണ്ട@ില്ല. അതിനാല്‍ അടുത്തുതന്നെ ബസ് സര്‍വ്വീസ് ആരംഭിക്കും.സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് ട്രയല്‍ നടത്തിയത്. ബസ് സര്‍വ്വീസ് ആരംഭിക്കുന്നതോടെ പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രമായ നെടുങ്കയത്തേക്ക് സഞ്ചാരികള്‍ക്കും പ്രയാസമില്ലാതെ എത്താനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."