മുത്വലാഖ്: സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് സ്ത്രീവിരുദ്ധം: എസ്.വൈ.എസ്
കോഴിക്കോട്: തികച്ചും സിവില്‍ കോഡിന്റെ പരിധിയില്‍ വരുന്ന മുത്വലാഖിനെ ക്രിമിനല്‍ കുറ്റമായി കരുതി ഭര്‍ത്താവിനെ ജയിലിലടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധവും സ്ത്രീപീഡനവുമാണെന്ന് സുന്നി യുവജന സംഘം ജില്ലാ പ്രവര്‍ത്തകസമിതി യോഗം അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരേ കടുത്ത അക്രമങ്ങളും പീഡനങ്ങളും നടക്കുമ്പോള്‍ അതിനെ തടയാനുള്ള നിയമനിര്‍മാണങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാകാതെ മുത്വലാഖിനെ പര്‍വതീകരിക്കുന്നത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഹിഡന്‍ അജന്‍ഡയുടെ ഭാഗമാണെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രസിഡന്റ് സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. കെ.പി കോയ, മലയമ്മ അബൂബക്കര്‍ ഫൈസി, സലാം ഫൈസി മുക്കം, അലി തങ്ങള്‍, ഷറഫുദ്ദീന്‍ ജിഫ്‌രി തങ്ങള്‍, ദീവാര്‍ ഹസൈന്‍ ഹാജി, റഫീഖ് വാകയാട്, അഹമ്മദ് കുട്ടി ഹാജി കിനാലൂര്‍, ഖാദര്‍ ബാഖവി ആരാമ്പ്രം, അന്‍സാര്‍ കൊല്ലം, സി.പി.എ സലാം, നടുക്കണ്ടി അബൂബക്കര്‍, സിദ്ദീഖ് വെള്ളിയോട്, കുട്ടോത്ത് മൂസ ഹാജി, കോയ ഹാജി കാടാമ്പുഴ, അബ്ദുല്‍ ലത്തീഫ് കുട്ടമ്പൂര്‍, പി.സി മുഹമ്മദ് ഇബ്രാഹിം, ഹിഫ്‌ളു റഹ്മാന്‍ പരുത്തിപ്പാറ, അബ്ദുറസാഖ് മായനാട്, അയ്യൂബ് കൂളിമാട്, സി.എ ഷുകൂര്‍ മാസ്റ്റര്‍, എ.ടി മുഹമ്മദ് മാസ്റ്റര്‍, എം.കെ ഉമ്മര്‍ ബാഖവി, കെ.എം.എ റഹ്മാന്‍, മുഹമ്മദ് പടിഞ്ഞാറത്തറ, പി.സി യൂസുഫ് ഫൈസി, ഹാരിസ് റഹ്മാനി തിനൂര്‍, യാസിര്‍ റഹ്മാനി നാദാപുരം, കെ.എന്‍.എസ് മൗലവി, കെ.എം താജുദ്ദീന്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി അഷ്‌റഫ് ബാഖവി ചാലിയം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."