ടെക്‌സ്റ്റൈല്‍ വേള്‍ഡ് ലോഗോ പ്രകാശനം നാളെ
മഞ്ചേരി: വസ്ത്രവ്യാപാര രംഗത്ത് ഏഴുപതിറ്റാണ്ട് പിന്നിട്ട സീനത്ത് കുടുംബത്തില്‍നിന്നു സംസ്ഥാനത്തെ വസ്ത്രവ്യാപാര ചരിത്രത്തില്‍ പുതുമകളുമായി 'ടെക്‌സ്റ്റൈല്‍വേള്‍ഡ് ' വരുന്നു. പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നാളെ വൈകിട്ട് 6.30നു മഞ്ചേരിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിക്കും.
വസ്ത്രവ്യാപാരം, ഹൈപ്പര്‍മാര്‍ക്കറ്റ്, ഫുഡ്‌കോര്‍ട്ട്, എല്ലാ പ്രധാന ബ്രാന്‍ഡുകളുടെയും വസ്ത്രങ്ങള്‍ ലഭ്യമാകുന്ന ടെക്‌സ്റ്റൈല്‍ വേള്‍ഡ് മാള്‍, വിവാഹവസ്ത്രങ്ങള്‍, ഫാന്‍സി, ഗിഫ്റ്റ്, ഫൂട്‌വെയര്‍, ഫാഷന്‍സ് ഡിസൈനര്‍ അസിസ്റ്റന്‍സ് എന്നിവയടങ്ങുന്ന വെഡ്ഡിങ്മാള്‍, ആഘോഷങ്ങള്‍ക്കുംകോര്‍പറേറ്റ് കണ്‍വന്‍ഷനുകള്‍ക്കുമുള്ള സെലബ്രേഷന്‍ സെന്റര്‍, മദര്‍ ആന്‍ഡ് ചൈല്‍ഡ് ഉല്‍പന്നങ്ങള്‍, ഷൂ പ്ലാനറ്റ്, വൈറ്റ്‌സൂക്ക് തുടങ്ങിയ സെല്‍ഫ് ബ്രാന്റ്‌ഷോപ്പുകള്‍, വിദ്യാര്‍ഥികള്‍ക്കാവശ്യമായ മുഴുവന്‍ ഉല്‍പന്നങ്ങളുമായി എജ്യൂമാള്‍, വസ്ത്രനിര്‍മാണം, ഡിസൈനിങ്, ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രി തുടങ്ങിയ മേഖലകളില്‍ ഉന്നതപഠനത്തിനായി കോളജ് ഓഫ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി, ഫാഷന്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ഉള്‍ക്കൊള്ളുന്ന എജ്യൂസിറ്റി, വസ്ത്രവിപണിയിലെയും ഫാഷന്‍രംഗത്തെയും പുതിയ ചലനങ്ങളും വിശേഷങ്ങളുമായി മലയാളത്തിലെ ആദ്യത്തെ ടെക്‌സ്റ്റൈല്‍ മാഗസിന്‍ തുടങ്ങിയവഉള്‍ക്കൊള്ളുന്നതാണ് ടെക്‌സ്റ്റൈല്‍വേള്‍ഡ് പദ്ധതി.
പരിപാടിയില്‍ സീനത്ത് സംരംഭങ്ങളുടെ പാര്‍ട്ണറും ടെക്‌സ്റ്റൈല്‍ വേള്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം. അബ്ദുല്‍റഷീദ് അധ്യക്ഷനാകും. മാനേജിങ് പാര്‍ട്ണറും സി.ഇ.ഒയുമായ ഇ.വി അബ്ദുര്‍റഹ്മാന്‍ പദ്ധതി അവതരിപ്പിക്കും. ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ജസ്റ്റിന്‍, സീനിയര്‍ ജനറല്‍ മാനേജര്‍ കെ.ടി മഅ്‌റൂഫ് സംസാരിക്കും. ആദ്യസംരംഭമായ വെഡ്ഡിങ് മാള്‍ ജൂലൈ ആദ്യവാരത്തില്‍ മഞ്ചേരിയില്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."