എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുന:സ്ഥാപിക്കണംമുനവ്വറലി ശിഹാബ് തങ്ങള്‍
മലപ്പുറം: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് ലിസ്റ്റില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും ജനദ്രോഹപരമായ തീരുമാനം പിന്‍വലിച്ച് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുന:സ്ഥാപിക്കണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ടിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജ് ഹൗസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടായിട്ടും സര്‍വീസ് നടത്താന്‍ വിമാന കമ്പനികള്‍ തയ്യാറായിട്ടും കരിപ്പൂരിനെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണ്. മലപ്പുറം, കാഴിക്കോട് ഉള്‍പ്പെടെയുള്ള പ്രദേശത്തിന് നിന്നുള്ളവരാണ് ഭൂരിഭാഗം ഹാജിമാരെന്നിരിക്കെ എംബാര്‍ക്കേഷന്‍ പോയിന്റ് മാറ്റുന്നതിലൂടെ ഹാജിമാരെ ദുരിതത്തിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തില്‍ ഒരു പോയിന്റ് മാത്രം അനുവദിക്കൂയെങ്കില്‍ അതിന് ഏറ്റവും അനുയോജ്യം കരിപ്പൂര്‍ മാത്രമാണെന്നും തങ്ങള്‍ പറഞ്ഞു.
എസ്.വൈ.എസ് ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം അധ്യക്ഷനായി. പി.വി അബ്ദുല്‍ വഹാബ് എം.പി, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി, എ.കെ അബ്ദുറഹിമാന്‍, ടി.വി ഇബ്‌റാഹീം എം.എല്‍.എ, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍, എസ്.എം.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി യു ശാഫി ഹാജി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, എസ്.വൈ.എസ് ജില്ലാ സെക്രട്ടറിമാരായ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, സംഘാടക സമിതി കണ്‍വീനര്‍ ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍ പ്രസംഗിച്ചു.
ഹജ്ജ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് നുഅ്മാന്‍ ലോഡ്ജ് ജംഗ്ഷനില്‍ സമാപിച്ചു. മാര്‍ച്ചിന് സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, സി അബ്ദുല്ല മൗലവി വണ്ടൂര്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സി.എം കുട്ടി സഖാഫി വെള്ളേരി, ഫരീദ് റഹ്മാനി കാളികാവ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, അബ്ദുല്‍ മജീദ് ദാരിമി വളരാട്, ശമീര്‍ ഫൈസി ഒടമല, അൂബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, കെ.കെ അമാനുല്ല ദാരിമി, പി.കെ ലത്തീഫ് ഫൈസി, കെ.എസ് ഇബ്‌റാഹീം മുസ്‌ലിയാര്‍, ഫാറുഖ് ഫൈസി മണിമൂളി നേതൃത്വം നല്‍കി.
സര്‍ക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ച് നടന്ന മാര്‍ച്ചില്‍ എംബാര്‍ക്കേഷന്‍ പോയിന്റ് എടുത്ത മാറ്റാനുള്ള സര്‍ക്കാറിന്റെ നടപടിക്കെതിരെ ജനകീയ പ്രതിഷേധമിരമ്പി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."