HOME
DETAILS
MAL
സര്‍ഫാസി നിയമം: ഉപസമിതി രൂപീകരിക്കുമെന്ന് മന്ത്രി
backup
June 25 2019 | 21:06 PM
തിരുവനന്തപുരം: സര്‍ഫാസി നിയമത്തിലെ കൃഷിഭൂമിയുടെ നിര്‍വചനം പുനഃപരിശോധിക്കാന്‍ ഉപസമിതി രൂപീകരിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍.
നബാര്‍ഡ്, റവന്യൂ, കൃഷി ഉദ്യോഗസ്ഥര്‍, ബാങ്കേഴ്സ് സമിതി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരിക്കും ഉപസമിതി. സംസ്ഥാനതല ബാങ്കിങ് സമിതി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നെല്പാടം മാത്രമല്ല, മറ്റു ഭൂമികളും കൃഷിഭൂമിയായി പരിഗണിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ പരിഗണിക്കുമ്പോള്‍ ലോണുകള്‍ക്കുണ്ടാകുന്ന സാങ്കേതിക തടസങ്ങള്‍ ഉപസമിതി പരിശോധിച്ച് നിര്‍ദേശം സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."