കുറ്റ്യാടിയില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് തുടക്കമായി
കുറ്റ്യാടി: കുറ്റ്യാടി ഗ്രാമ പഞ്ചായത്തില്‍ അന്‍പത് മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനും പ്ലാസ്റ്റിക് മാലിന്യ പരിപാലനത്തിനുമുള്ള പദ്ധതിക്ക് തുടക്കമായി.
അജൈവ മാലിന്യത്തില്‍ അന്‍പത് മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കാനും പഞ്ചായത്ത് ഏര്‍പ്പെടുത്തുന്ന ഏജന്‍സിക്ക് ചെലവ് സഹിതം കൈമാറേണ്ടതുമാണ്. വീടുകളിലും കച്ചവടസ്ഥാപനങ്ങളിലുമുള്ള ജൈവ മാലിന്യങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ഉറവിട സംസ്കരണം നടത്തേണ്ടതാണ്.
ബള്‍ബുകള്‍, ട്യുബുകള്‍, തെര്മ്മോകൂളറുകള് എന്നിവ വലിച്ചെറിയാതെ തരം തിരിച്ച് സൂക്ഷിക്കേണ്ടതാണ്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതും പ്രതിമാസ ഫീസ് ഒടുക്കേണ്ടതുമാണ്. പഞ്ചായത്ത് പരിധിയില്‍ നൂറില്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന വിവാഹ സല്‍ക്കാരങ്ങള്‍ അഞ്ച് ദിവസം മുമ്പ് പഞ്ചായത്തില്‍ അറിയിക്കണം. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും കൈവശം വെക്കുന്നതും നാലായിരം രൂപവരെ പിഴ ഈടാക്കുന്നതാണെന്നും പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.സി രവീന്ദ്രന് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."