നാടിന് നൊമ്പരമായി മൊയ്തുക്കയുടെ മരണം
ആയഞ്ചേരി: സമസ്തയുടെയും മുസ്ലിംലീഗിന്റെയും പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന പുത്തന്‍പുരയില്‍ മൊയ്തുക്കയുടെ ആകസ്മിക മരണം വള്ളിയാടിന് നൊമ്പരമായി. അദ്ദേഹത്തിന്റ ആവേശകരമായ ഇടപെടലുകള്‍ പ്രദേശത്തെ സംഘടനാ പ്രവര്‍ത്തകരില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വാഴേരിപൊയില് മസ്ജിദ് സെക്രട്ടറി, ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ വൈസ്.പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇന്നലെ വീട്ടില്‍ നടന്ന പ്രാര്ഥനാസദസിന് ചേലക്കാട് മുഹമ്മദ് മുസ്ലിയാര്, സി.എച്ച് മഹമൂദ് സഅദി, ചിറക്കല്‍ ഹമീദ് മുസ്ലിയാര് നേതൃത്വം നല്കി. പാറേമ്മല്‍ ഏരിയ മുസ്ലിം ലീഗ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. കെ.കെ മൊയ്തു മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ചാലില്‍ മുഹമ്മദ് അധ്യക്ഷനായി. പി മൂസ മാസ്റ്റര്‍, അഷ്റഫ് എം.സി, കെ.കെ ഷരീഫ്, ഷബീര്‍ വി, യു. അസ്ലഹ് സംബന്ധിച്ചു.സി. യൂസുഫ് സ്വാഗതവും പറമ്പത്ത് ജലീല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."