പ്ലസ്‌വണ്‍ പ്രവേശനം: ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിന് ഇന്നു മുതല്‍ അപേക്ഷിക്കാം
ഒഴിവുള്ള പ്ലസ്‌വണ്‍ സീറ്റുകളിലെ പ്രവേശനത്തിന് ജില്ല, ജില്ലാന്തര സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിന് ഇന്നു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ സ്‌പോര്‍ട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിലും ട്രാന്‍സ്ഫറിന് അപേക്ഷിക്കാം. ജില്ലയ്ക്കകത്തോ മറ്റ് ജില്ലയിലേയ്‌ക്കോ സ്‌കൂള്‍ മാറ്റത്തിനോ കോമ്പിനേഷന്‍ മാറ്റത്തോടെ സ്‌കൂള്‍ മാറ്റത്തിനോ അതേ സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേയ്‌ക്കോ മാറുന്നതിനോ കാന്‍ഡിഡേറ്റ് ലോഗിനിലെ 'Apply for School Combination Transfer' എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ജില്ല, ജില്ലാന്തര സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനുള്ള ഓപ്പണ്‍ ഒഴിവു വിവരങ്ങള്‍ ഇന്നു രാവിലെ ഒന്‍പതിന് പ്രസിദ്ധീകരിക്കും. സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനുള്ള അപേക്ഷകള്‍ കാന്‍ഡിഡേറ്റ് ലോഗിനിലൂടെ ഇന്ന് രാവിലെ 10 മുതല്‍ 18 വൈകിട്ട് നാലു വരെ ഓണ്‍ലൈനായി നല്‍കാം. വിശദാംശങ്ങള്‍ www.hscap.kerala.gov.in ല്‍ ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."