'ഭരണത്തില്‍ നിന്ന് ബി.ജെ.പി.യെ മാറ്റി നിര്‍ത്താന്‍ മതേതര കക്ഷികള്‍ ഒന്നിക്കണം'
നടുവണ്ണൂര്‍: കേന്ദ്ര ഭരണത്തില്‍ നിന്ന് ബി.ജെ.പിയെ മാറ്റി നിര്‍ത്താന്‍ മതേതര കക്ഷികള്‍ ഒന്നിക്കുണമെന്നും രാജ്യം ഭരിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കഴിയൂ എന്നും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി പറഞ്ഞു
മന്ദങ്കാവ് തുരുത്തി മുക്ക് ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.സി.കെ അബ്ദുറഹിമാന്‍ അദ്ധ്യക്ഷനായി. യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അന്‍സാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ദളിത് ലീഗ് സംസ്ഥാന കമ്മിറ്റി മെമ്പര്‍ അയ്യപ്പന്‍ കോണാട്, ടി.ഇബ്രാഹിം കുട്ടി മാസ്റ്റര്‍, അഷ്‌റഫ് പുതിയപ്പുറം, കേഴക്കണ്ടി അബ്ദുല്ല, എം.കെ ജലീല്‍, വാര്‍ഡ് മെമ്പര്‍ സി.പി.പ്രദീപന്‍, ഇ.കെ റിയാസ്, പി. ലത്തീഫ്, ബഷീര്‍ കുന്നുമ്മല്‍, എന്‍.കെ നൗഷാദ് സംസാരിച്ചു.
രാവിലെ നടന്ന വിദ്യാര്‍ഥി സംഗമം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബിലാല്‍ പട്ടാമ്പി ക്ലാസ് നടത്തി.
കുടുംബ സംഗമം നാസര്‍ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. കെ.എസ് മൗലവി, ഷാഹുല്‍ ഹമീദ് നടുവണ്ണൂര്‍, റഹ്മത്ത് ടീച്ചര്‍ പ്രഭാഷണം നടത്തി. വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി ഖദീജ ടീച്ചര്‍ അദ്ധ്യക്ഷയായി.
ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.വി സമീറ, എം.മനാഫ്, ടി.വി.ഫായിസ്, എം.സി.കെ.സാദത്ത്, ടി.സുലൈഖ, സലീന കണ്ണാട്ട്, വി.പി.ഫര്‍സാദ്, കെ.കെ ഹാഷിഫ് മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."