HOME
DETAILS
MAL
പാന്‍മസാല വേട്ട; തിരൂരങ്ങാടിയില്‍ 15000 പായ്ക്കറ്റ് പിടികൂടി
backup
September 22 2018 | 06:09 AM
തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ 15000 പായ്ക്കറ്റ് നിരോധിത പാന്‍മസാല പിടികൂടി. കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. തിരൂര്‍ തലക്കടത്തൂര്‍ പുളിക്കപ്പറമ്പില്‍ ഖമറുസ്സമാ(45)നെയാണ് ഇന്നലെ തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
38,000 രൂപയും ഇയാള്‍ സാധനങ്ങള്‍ കടത്താന്‍ ഉപയോഗിച്ച കാര്‍, വാന്‍ എന്നിവയും പൊലിസ് കസ്റ്റഡിയിലെടുത്തു. കൊളപ്പുറം, തിരൂരങ്ങാടി ഹൈസ്കൂള്‍ ജങ്ഷന് എന്നിവിടങ്ങളിലായിരുന്നു പരിശോധന.
കോയമ്പത്തൂരില്‍നിന്നും കൊണ്ടുവരുന്ന പാന്‍പരാഗ്, ഹാന്‍സ് തുടങ്ങിയവ സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് വില്പന നടത്തിയിരുന്നത്. സി.ഐ സി.എം ദേവദാസന്, എസ്.ഐ നൗഷാദ് ഇബ്രാഹിം, പൊലിസുകാരായ ശ്യാം, മന്മഥന്, ഹരിദാസ്, ശിവന്, രൂപേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."