വെട്ടികുറച്ച സര്‍വിസുകള്‍ പുനര്‍ക്രമീകരിച്ച് കെ.എസ്.ആര്.ടി.സി
പാലക്കാട്:ഇന്ധന പ്രതിസന്ധിമൂലം പാലക്കാട് ഡിപ്പോയില്‍ നിന്നും വെട്ടികുറച്ച ട്രിപ്പുകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം പുനര്‍ക്രമീകരിച്ച് കെ.എസ്.ആര്.ടി.സി.
ഇന്ധനക്ഷാമം മൂലം 20 ഓളം ട്രിപ്പായിരുന്നു വെട്ടികുറച്ചിരുന്നത്.ഇതില്‍ അന്തര്‍സംസ്ഥാന സര്‍വ്വീസുകളും ഉള്‍പ്പെടും.നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ മറ്റു ഡിപ്പോകളിലേക്ക് നല്‍കിയിരുന്ന ഇന്ധനത്തിന്റെ അളവില്‍ മാറ്റം വരുത്തിയിട്ടുണ്ട്.പ്രതിദിനം 23,000 ലിറ്റര്‍ ഡീസല്‍ ലഭിച്ചെങ്കില്‍ മാത്രമേ ഇന്ധന പ്രതിസന്ധിയില്‍ നിന്നും മോചനം ലഭിക്കൂ എന്ന് അധികൃതര്‍ പറയുന്നു.വിലകയറ്റമാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാകാന്‍ കാരണം.
മുന്നറിയിപ്പില്ലാതെ ട്രിപ്പുകള്‍ വെട്ടികുറച്ചത് യാത്രക്കാരെ വലച്ചിരുന്നു.കെ.എസ്.ആര്.ടി.സി യെ ആശ്രയിച്ചിരുന്ന സ്ഥിരം യാത്രക്കാരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്.
എന്നാല്‍ പുതിയ ക്രമീകരണം യാത്രക്കാരെ ബാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.ഇന്ധനപ്രതിസന്ധി പരിഹരിച്ചാലുടന്‍ വെട്ടികുറച്ച ട്രിപ്പുകള്‍ പഴയ രീതിയില്‍ തുടരാനാകുമെന്ന് അധ്ികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."