ഒന്നാം വിള നെല്ല് വിളവെടുപ്പ് ആരംഭിച്ചു: കൊയ്ത്ത് യന്ത്രങ്ങള്‍ എത്തി
ആലത്തൂര്‍: പാലക്കാട് ജില്ലയില്‍ ഒന്നാം വിള നെല്ല് വിളവെടുപ്പ് ആരംഭിച്ചു. പ്രളയത്തിന്ന് ശേഷം നശിച്ചു പോയ വിളയും വരള്‍ച്ചമൂലം ഉണക്കവും ബാധിക്കാത്ത വയലുകളിലാണ് കൊയ്ത്ത് നടത്തുന്നുത്. കൊയ്ത്തിനൊരു കൈത്താങ്ങുമായി നിറയുടെ കൊയ്ത്ത് യന്ത്രങ്ങള്‍ ഈ വര്‍ഷവും വയലുകളിലെത്തി.
അന്യസംസ്ഥാന കൊയ്ത്ത് വണ്ടികള്‍ കര്‍ഷകരില്‍ നിന്നും കൂടിയ നിരക്ക് വാടകയായി വാങ്ങുന്നതിന് തടയിടുന്നതിനാണ് കെ ഡി പ്രസേനന്‍ എം എല്‍ എ യുടെ നിയോജക മണ്ഡലം സമഗ്ര കാര്‍ഷിക വികസന പദ്ധതി നിറയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം കൊയ്ത്തിനൊരു കൈത്താങ്ങ് പദ്ധതി ആരംഭിച്ചത് തല്‍ഫലമായി കഴിഞ്ഞ വര്‍ഷം തന്നെ യന്ത്രങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ അന്യസംസ്ഥാന ലോബി നിര്‍ബന്ധിതരാവുകയും ചെയ്തിരുന്നു. ഈ വര്‍ഷം ഇന്ധന വില വര്‍ദ്ധനവിന്റെ പേരില്‍ ഇവര്‍ 2400 രൂപയാണ് വാടകയായി നിശ്ചയിച്ചത്.
നിറ പദ്ധതിയുടെ യന്ത്രങ്ങളാവട്ടെ 1900 രൂപ മാത്രമാണ് ഈടാക്കുന്നത്. ഇതോടു കൂടി ഏജന്‍സികള്‍ നിരക്ക് 2000 രൂപയാക്കി കുറയ്ക്കുകയായിരുന്നു. കൂടാതെ നിറ ഹരിത മിത്ര സ്വയം സഹായ സംഘം വഴി മലമ്പുഴ കൃഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നിന്നും ആലത്തൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് 1800 രൂപ നിരക്കിലും യന്ത്രം ലഭ്യമാക്കുന്നുണ്ട്.
തന്മൂലം പഞ്ചായത്തിലെ 450 ഹെക്ടറിലായി 7 ലക്ഷം രൂപയോളം ലാഭം ഉണ്ടാക്കാനും കഴിഞ്ഞു. കൃഷി വകുപ്പിന് കീഴിലെ മലമ്പുഴ കൃഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ക്ലാസ്സ്, കുബോട്ട കൊയ്ത്ത് യന്ത്രങ്ങള്‍ക്കു വേണ്ടി ആറോളം ഓപ്പറേറ്റര്‍മാരും മെക്കാനിക്കും കര്‍ഷകര്‍ക്ക് വേണ്ടി രംഗത്തുണ്ട് കുറഞ്ഞ നിരക്കില്‍ യന്ത്രങ്ങള്‍ ആവശ്യമുള്ളവര്‍ ആലത്തൂര്‍ 7907236696 ഫുവാദ്, എം ഗംഗാധരന്‍ 9747454440, എരിമയൂര്‍ 9846048582 കെ വി നാരായണന്‍, കിഴക്കഞ്ചേരി 8547130147, സുന്ദരന്‍ വണ്ടാഴി 9446639041, സന്തോഷ് മേലാര്‍കോട് 9846298970, സുധാകരന്‍ തേങ്കുറിശ്ശി 9747473342, കെ പി സുനില്‍ കുഴല്‍മന്ദം 8606833094 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."