കാലാവസ്ഥാ വ്യതിചലനത്തില്‍ പ്രയാസെപ്പടുന്നത് ദരിദ്രരെന്ന് യു.എന്‍
യുനൈറ്റഡ് നാഷന്‍സ്: കാലാവസ്ഥാ വ്യതിചലനത്തില്‍ കഷ്ടപ്പെടുന്നത് ദരിദ്രരാണെന്ന് യു.എന്‍. സാമ്പത്തികമായി ഉന്നതിയിലുള്ളവര്‍ കാലാസ്ഥാ വ്യതിയാനത്താലുള്ള പ്രശ്‌നങ്ങളില്‍ രക്ഷപ്പെടാനുള്ള മാര്‍ഗം ഉപയോഗപ്പെടുത്തുമ്പോള്‍ ദരിദ്രര്‍ ഇതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുകയാണെന്ന് യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫിലിപ്പ് ആല്‍സ്റ്റന്‍ പുറത്തുവിട്ട ഗവേഷണത്തില്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ ദാരിദ്രവും അസമത്വവും വര്‍ധിപ്പിക്കുന്നുണ്ട്. ദരിദ്ര രാജ്യങ്ങളാണ് ഇതിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കുന്നത്. എന്നാല്‍ കാലാവസ്ഥ വ്യതിചലനത്തിനാലുള്ള 75 മുതല്‍ 80 ശതമാനം വരെയുള്ള കാരണക്കാര്‍ വികസിത രാജ്യങ്ങളില്‍ ജീവിക്കുന്നവരാണ്. നിലവിലെ സാഹചര്യം വ്യാപകമായ ദാരിദ്രത്തിലേക്ക് നയിച്ചു. കോടിക്കണക്കിന് ജനങ്ങള്‍ ഇക്കാരണത്താല്‍ ആവശ്യമായ ഭക്ഷണമില്ലാതെ കഷ്ടപ്പെടുകയാണ്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഭാവി തലമുറക്ക് വന്‍ ഭീഷണിയാണ്. ഇക്കാരണത്താല്‍ 2030 ഓടെ 12 കോടിയിലേറെ ജനങ്ങളെ ദാരിദ്രത്തിലേക്ക് തള്ളിയിടുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."