റോഡരികില്‍ മാലിന്യ നിക്ഷേപം: അധികൃതര്‍ മൗനത്തില്‍
കുന്നുംകൈ : ഇരുട്ടിന്റെ മറവില്‍ മലയോരത്തെ പലഭാഗങ്ങളിലും മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. പലയിടങ്ങളിലും രാത്രി സമയങ്ങളിലാണ്് മാലിന്യം തള്ളുന്നത്. ഭീമനടി, പ്ലാച്ചിക്കര , കാലിക്കടവ്, കുന്നുംകൈ .എന്നീ റോഡിനരികിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. പൊതുനിരത്തിലെ മാലിന്യ നിക്ഷേപം പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കോഴി മാലിന്യങ്ങളും അറവുശാലയുടെ മാലിന്യങ്ങളുമാണ് പ്രധാനമായും ഇവിടങ്ങളില്‍ നിക്ഷേപിക്കുന്നത്.
ഇതിനെതിരെ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാത്തത് നാട്ടുകാരില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട് . രാത്രി പൊലീസിന് കാര്യക്ഷമമായ പട്രോളിങ് സംവിധാനം ഇല്ലാത്തതും മാലിന്യം തള്ളുന്നവര്‍ക്ക് സഹായകമായിട്ടുണ്ട്. പ്ളാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യം തെരുവുനായ്ക്കളും പക്ഷികളും കടിച്ചെടുത്ത് സമീപത്തുള്ള പറമ്പുകളിലും കിണറുകളിലും കൊണ്ടിടുന്നത് മാലിന്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു.ഇത് മൂലം തെരുവുനായ്ക്കളുടെയും കൊതുകുകളുടെയും ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്. വേനല്‍മഴ വന്നാല്‍ മാലിന്യം അഴുകി ദുര്‍ഗന്ധം പരക്കുകയും പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ആശങ്കയിലുമാണ് നാട്ടുകാര്‍.
മാലിന്യനിക്ഷേപത്തിനെതിരെ പഞ്ചായത്തും ആരോഗ്യ വകുപ്പും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."