ഹിന്ദു യുവാവിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; മുസ്ലിം പെണ്‍കുട്ടിയെ തീയിട്ടുകൊന്നു
ന്യൂഡല്‍ഹി: ഹിന്ദു യുവാവിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് മുസ്ലിം പെണ്‍കുട്ടിയെ ക്രൂരമായി തീയിട്ടുകൊലപ്പെടുത്തി. ബിഹാറിലെ വൈശാലി ജില്ലയിലെ റസൂല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഗുല്‍നാസ് ഖത്തൂണ്‍ എന്ന 20കാരിയാണ് കൊല്ലപ്പെട്ടത്.
ഒക്ടോബര്‍ 30 നാണ് സംഭവം നടന്നത്. 75 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി പട്ന മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ നവംബര്‍ 15നാണ് മരണപ്പെട്ടത്.
ചന്ദന്‍ റായ്, വിജയ് റായ്, സതീഷ് റായ് എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് ആശുപത്രിയില്‍വെച്ച് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പ്രതികളിലൊരാളായ സതീഷ് റായ് യെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനാണ് പ്രതികള്‍ പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.
സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പെണ്‍കുട്ടിയുടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാത്തപക്ഷം മൃതദേഹം സംസ്കരിക്കില്ലെന്നും കുടുംബം ഭീഷണി മുഴക്കി. തുടര്‍ന്ന് പൊലിസുമായി നടത്തിയ ചര്‍ച്ചയില്‍ നല്കിയ ഉറപ്പിലാണ് മൃതദേഹം സംസ്കരിക്കാന്‍ കുടുംബം തയ്യാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."