HOME
DETAILS

ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്‍ട്ട് പരിഗണിക്കാതെ ആഭ്യന്തര വകുപ്പ്

  
backup
May 19 2017 | 23:05 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%a7%e0%b4%be%e0%b4%b5%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f-4





കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ ക്രമസമാധാനനില വഷളാകാതെ നിലനിര്‍ത്തുന്നതിന് ആഭ്യന്തര വകുപ്പ് ചെയ്തു തരേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ പൊലിസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പില്‍ മറുപടിയില്ലാതെ കിടക്കുന്നു.
അടിയന്തിരമായി പരിഗണിക്കേണ്ട വിഷയങ്ങളടക്കം സൂചിപ്പിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തൊട്ടുനോക്കാന്‍ പോലും ആഭ്യന്തര വകുപ്പ് തയാറായിട്ടില്ല. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നടപ്പാക്കുന്ന സുരക്ഷാ പദ്ധതികള്‍ മാത്രമാണ് കാസര്‍കോട് ജില്ലയിലും ആഭ്യന്തര വകുപ്പ് നടപ്പാക്കുന്നത്. കാസര്‍കോട് പഴയ ചൂരിയില്‍ മദ്‌റസ അധ്യാപകനായ കെ.എ മുഹമ്മദ് റിയാസിനെ കൊലപ്പെടുത്തിയ സംഭവം ഉണ്ടായതിന് ശേഷമാണ് ആഭ്യന്തര വകുപ്പിന്റെ പ്രത്യേക പരിഗണനക്കായി ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ജില്ലയില്‍ തുടങ്ങാനുദ്ദേശിക്കുന്ന പുതിയ പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുക, ജനമൈത്രി പൊലിസിങ് സംവിധാനം മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും വ്യാപിപ്പിക്കുക, ജില്ലയിലെ പൊലിസിന്റെ അംഗബലം വര്‍ധിപ്പിക്കുക, പൊലിസിന്റെ ഉപയോഗത്തിനുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തുക തുടങ്ങിയ നിരവധി നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് ജില്ലാ പൊലിസ് മേധാവി സമര്‍പ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മധ്യത്തോടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍ മേല്‍ ഒരു നടപടിയും ആഭ്യന്തര വകുപ്പ് കൈകൊണ്ടിട്ടില്ല.
ഈ കാലയളവിനുള്ളില്‍ കുമ്പളയില്‍ യുവാവിനെ ഒരു സംഘമാള്‍ക്കാര്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയും വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊല്ലുകയും ചെയ്തിരുന്നു. കൂടാതെ ഒരു ജ്വല്ലറിയില്‍ കവര്‍ച്ച നടക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കുമ്പളയില്‍ ഒരു ക്ഷേത്രത്തില്‍ കവര്‍ച്ചാ ശ്രമവും മഞ്ചേശ്വരത്ത് ഒരു വീട് കുത്തിതുറന്ന് കവര്‍ച്ചയും നടന്നു. ഇത്തരത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോഴും ആഭ്യന്തര വകുപ്പ് എസ്.പിയുടെ റിപ്പോര്‍ട്ട് പരിഗണിക്കാത്തത് സേനക്കകത്ത് ചര്‍ച്ചയായിട്ടുണ്ട്.
ജില്ലക്ക് പുതുതായി അനുവദിച്ച പൊലിസ് സ്റ്റേഷന്‍ മേല്‍പ്പറമ്പില്‍ ആരംഭിക്കുമെന്ന് സൂചനയുണ്ടായെങ്കിലും അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന മറ്റ് പൊലിസ് സ്റ്റേഷനുകളുടെ കൂടെ മാത്രമേ ഇതും പരിഗണിക്കുകയുള്ളൂവെന്നാണ് സൂചന.
ജില്ലയിലെ കര്‍ണാടക അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍-മണല്‍ മാഫിയ സംഘങ്ങള്‍ ജില്ലയിലെ ക്രമസമാധാനത്തിന് ഭീഷണിയാണെന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെയും ചില സംഭവങ്ങളെയും തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവി നല്‍കിയ വിശദമായ റിപ്പോര്‍ട്ടാണ് ആഭ്യന്തര വകുപ്പ്  അലസമായി കൈകാര്യം ചെയ്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  17 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  26 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  31 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago