മര്കസിലെ വ്യാജകോഴ്സ് തട്ടിപ്പ് നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി കബളിപ്പിച്ച വിദ്യാര്‍ഥികള്‍ക്ക് മര്‍കസ് മാന്യമായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നാന്നൂറിലധികം വരുന്ന വിദ്യാര്‍ഥികളെയാണ് മര്‍കസ് അധികൃതര്‍ സാമ്പത്തികലാഭത്തിനു വേണ്ടി കബളിപ്പിച്ചിരിക്കുന്നത്. മത പണ്ഡിത വേഷവും വിദ്യാഭ്യാസ പ്രവര്‍ത്തനവും ചൂഷണത്തിനുപയോഗിക്കുന്ന രീതി കാലങ്ങളായി ഈ വിഭാഗം തുടരുകയാണ്. രണ്ടും മൂന്നും വര്‍ഷം പഠിച്ചാല്‍ മാത്രം ലഭിക്കുമെന്ന് പറയുന്ന സഖാഫി ബിരുദം രണ്ടാഴ്ച മാത്രം പഠിച്ച ഒരു വിദ്യാര്‍ഥിക്ക് നല്കിയ മര്‍കസ് അധികൃതരുടെ നടപടി നേരത്തെ വിവാദമായതാണ്. എന്നാല്‍ തൊഴില്‍ ലഭിക്കാന്‍ വേണ്ടി എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്സിനു ചേര്‍ന്ന വിദ്യാര്‍ഥികളുടെ ജീവിതം തന്നെ ഇല്ലാതാക്കിയ ഈ പ്രവര്‍ത്തനം മാപ്പര്‍ഹിക്കാത്തതാണ്.
തട്ടിപ്പില്‍ കേസെടുത്ത നടപടി സ്വാഗതാര്‍ഹമാണ്. എന്നാല്‍ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ അധികൃതര്‍ മുന്‍കൈയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷനായി. ബശീര്‍ ഫൈസി ദേശമംഗലം, ഹബീബ് ഫൈസി കോട്ടോപാടം, ഇബ്റാഹീം ഫൈസി ജെഡിയാര്‍, മുസ്തഫ അശ്റഫി കക്കുപ്പടി, പ്രൊഫ. അബ്ദുല്‍ മജീദ്, പി.എം റഫീഖ് അഹ്മദ്, അബ്ദുസലാം ദാരിമി, വി.കെ.എച്ച് റഷീദ് മസ്റ്റര്‍, കുഞ്ഞാലന്‍ കുട്ടി ഫൈസി, എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."