HOME
DETAILS
MAL
മരാമത്ത് ഫയലുകള്‍ പൂഴ്ത്തിയാല്‍ ഉന്നതതല അന്വേഷണം: മന്ത്രി
backup
May 20 2017 | 00:05 AM
തിരുവനന്തപുരം: മരാമത്ത് പണികളുടെ ഫയലുകള്‍ പൂഴ്ത്തിവയ്ക്കുന്ന ഉദ്യോഗസ്ഥരെയും, അഴിമതിയും കണ്ടുപിടിക്കാന്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് മന്ത്രി ജി. സുധാകരന് നിയമസഭയെ അറിയിച്ചു.
ചാവറ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ രണ്ട് ഉദ്യോഗസ്ഥരുടെ മേശപ്പുറത്തിരിക്കുകയാണ്. മണ്ണ് വില പുതുക്കി നിശ്ചയിക്കുന്നതു സംബന്ധിച്ചുള്ള ഫയലാണിത്. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ പരിശോധിക്കുന്നതിനിടയില്‍ ഉദ്യോഗസ്ഥരുടെ പൂഴ്ത്തിവയ്പും കണ്ടെത്തിയിരുന്നു. മോശമായ നടപടി സര്‍ക്കാരിനു ബോധ്യമായിട്ടുണ്ട്. മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."