വിന്‍ഡീസിനെ മെരുക്കാന്‍ ഇന്ത്യ
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യ ഇന്ന് വിന്‍ഡീസിനെ നേരിടും.
ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആറാം മത്സരമാണിത്. മഴ പെയ്തത് കാരണം സമനില പിടിച്ച ഒരു മത്സരമൊഴിച്ചാല്‍ മറ്റെല്ലാ മത്സരത്തിലും ഇന്ത്യ ജയം സ്വന്തമാക്കിയിട്ടുണ്ട്. ശക്തരായ ആസ്‌ത്രേലിയയേയും കെട്ടുകെട്ടുച്ചാണ് ഇന്ത്യന്‍ സംഘം ഇന്ന് കരീബിയന്‍ കരുത്തിനെ നേരിടുന്നത്. വിന്‍ഡീസ് നിരയില്‍ ആന്ദ്രെ റസല്‍ ഇല്ലെന്നത് ഇന്ത്യക്ക് വലിയ നേട്ടമാണ്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിന്‍ഡീസിനെ നേരിടുമ്പോള്‍ ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും കോഹ്‌ലിയും സംഘവും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യക്ക് ഇനി ബാക്കിയുള്ള നാലു മത്സരങ്ങളില്‍ രണ്ടെ@ണ്ണത്തില്‍ മാത്രം ജയിച്ചാല്‍ സെമിയില്‍ സ്ഥാനമുറപ്പിക്കാം. അവസാന മത്സരങ്ങള്‍ക്കു കാത്തുനില്‍ക്കാതെ എത്രയും വേഗം സെമി ബര്‍ത്ത് ഉറപ്പിക്കാനാണ് നീലക്കുപ്പായക്കാര്‍ ശ്രമിക്കുന്നത്. മറുഭാഗത്ത് വിന്‍ഡീസിന് നിലനില്‍പ്പിന്റെ പോരാട്ടമാണ്. പുറത്താവലിന്റെ വക്കിലുള്ള വിന്‍ഡീസിന് നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചേ തീരൂ എന്ന അവസ്ഥയിലാണ്.
ടൂര്‍ണമെന്റിലെ ഏറ്റവും ദുര്‍ബലരായ അഫ്ഗാനിസ്താനെതിരേയുള്ള കഴിഞ്ഞ മത്സരത്തില്‍ നിറംമങ്ങിയ വിജയമാണ് ഇന്ത്യ നേടിയത്. അഫ്ഗാനെതിരേയുള്ള ഇന്ത്യയുടെ വീക്ക്‌നെസ് മനസിലാക്കി അതില്‍ പിടിച്ച് കയറാനാണ് വിന്‍ഡീസ് ലക്ഷ്യമിടുന്നത്. എല്ലാ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത് ജയിച്ച ഇന്ത്യ അഫ്ഗാനെതിരേ വിയര്‍ത്താണ് ജയിച്ചത്. ബാറ്റിങ് നിര നിരാശപ്പെടുത്തിയ മത്സരത്തില്‍ ബൗളര്‍മാരുടെ ഉജ്ജ്വല പ്രകടനമാണ് ചെറിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് തുണയായത്. അഫ്ഗാനെതിരേയുള്ള മത്സരത്തില്‍ നിറം മങ്ങിയ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിയുടെ തിരിച്ച് വരവും ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനെതിരേയുള്ള മത്സരത്തില്‍ ധോണിയുടെ മെല്ലെപ്പോക്ക് കടുത്ത വിമര്‍ശനം നേരിട്ടിരുന്നു.
ടൂര്‍ണമെന്റില്‍ ഏറ്റവും കുറച്ചു മത്സരങ്ങള്‍ കളിച്ച ഇന്ത്യ അഞ്ചു മത്സരങ്ങളില്‍നിന്ന് നാലു ജയവുമായി ഒന്‍പത് പോയിന്റാണുള്ളത്. മറുഭാഗത്ത് ആറു മത്സരങ്ങള്‍ കളിച്ച വിന്‍ഡീസിന് പാകിസ്താനെതിരായ ആദ്യ റൗണ്ട@ിലെ ജയം മാത്രമേ അവകാശപ്പെടാനുള്ളൂ. നാലെണ്ണത്തില്‍ വിന്‍ഡീസ് തോറ്റപ്പോള്‍ ഒരു മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടു. മൂന്നു പോയിന്റുള്ള വിന്‍ഡീസ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ്.
കൈവിരലിനേറ്റ പൊട്ടലിനെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങിയ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം ടീമിനൊപ്പം ചേര്‍ന്ന യുവ താരം റിഷഭ് പന്തിനെ വിന്‍ഡീസിനെതിരേ ഇന്ത്യ കളിപ്പിച്ചേക്കാന്‍ സാധ്യതയുണ്ടണ്ട്. ഇത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. കൂടുതല്‍ റണ്‍സ് കണ്ടെത്തുമെങ്കില്‍ അനാവശ്യ സമയത്ത് വിക്കറ്റ് തുലക്കാതിരുന്നാല്‍ പന്തിന് തുടര്‍ന്നുള്ള മത്സരങ്ങളിലും നീല ജഴ്‌സി അണിയാന്‍ കഴിയും. ഓള്‍റൗ@ണ്ടര്‍ വിജയ് ശങ്കറിനു പകരം പന്തിനെ കളിപ്പിക്കുകയാണെങ്കില്‍ അത് ഇന്ത്യന്‍ ബാറ്റിങിന്റെ കരുത്ത് വര്‍ധിപ്പിക്കും. എന്നാല്‍ ബാറ്റിങിനൊപ്പം ബൗളിങിലും ടീമിന് ഉപയോഗിക്കാവുന്ന ശങ്കറിനെ ഇന്ത്യ മാറ്റിനിര്‍ത്തുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. പരുക്കേറ്റ ഭുവനേശ്വര്‍ കുമാര്‍ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിട്ടുണ്ടെങ്കിലും ടീമിലുള്‍പ്പെടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തുകയാണെങ്കില്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന ഷമിക്ക് പുറത്തിരിക്കേണ്ടി വരും. ഇക്കാര്യത്തില്‍ മാനേജ്‌മെന്റ് എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്ന് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."