HOME
DETAILS

331 വിവാഹമോചന കേസുകളില്‍ മുത്വലാഖ് ഒന്നു മാത്രമെന്ന് സര്‍വേ

  
backup
May 20 2017 | 00:05 AM

331-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%a8-%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81


ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കിടയില്‍ നടക്കുന്ന വിവാഹമോചന കേസുകളില്‍ നൂറില്‍ ഒന്നു പോലും മുത്വലാഖ് മുഖേനയുള്ളതല്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡിബേറ്റ്‌സ് ഇന്‍ ഡവലപ്‌മെന്റ് പോളിസി (സി.ആര്‍.ഡി.ഡി.പി) നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന 331 വിവാഹമോചന കേസുകളില്‍ ഒന്നു മാത്രമാണ് മുത്വലാഖ് മുഖേന നടന്നതെന്ന് സര്‍വേ പറയുന്നു. ഇത് ആകെ നടക്കുന്ന വിവാഹമോചനത്തിന്റെ 0.3 ശതമാനം മാത്രമാണ്. കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യത്തുടനീളം 3,811 സ്ത്രീകളും 16,860 പുരുഷന്മാരുമാണ് സി.ആര്‍.ഡി.ഡി.പി സര്‍വേ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ അഭിപ്രായം പങ്കുവച്ചത്. നാഷനല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക് റിസര്‍ച്ചിലെ (എന്‍.സി.എ.ഇ.ആര്‍) മുന്‍ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. അബൂസാലിഹ് ശരീഫിന്റെ നേതൃത്വത്തിലാണ് സര്‍വേ നടത്തിയത്. രാജ്യത്തെ മുസ്‌ലിംകളുടെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയിലെ അംഗം കൂടിയായിരുന്നു ഡോ. ശരീഫ്.
മുത്വലാഖ് പൈശാചികമായ തിന്മയാണെന്നും എന്നാല്‍ അതു ചെയ്യുന്നവര്‍ മുസ്‌ലിം സമുദായത്തില്‍ വളരെ ചെറിയൊരു വിഭാഗം മാത്രമാണെന്നും അബൂസാലിഹ് ശരീഫ് പറഞ്ഞു. വിവാഹമോചനത്തിന്റെ ഏറ്റവും ദൂഷ്യഫലം സ്ത്രീകളുടെ ജീവിതസുരക്ഷയാണ്. മുത്വലാഖ് ഇരകള്‍ മാത്രമല്ല ഏതുനിലയ്ക്കുമുള്ള വിവാഹമോചനത്തിന് ഇരയായവരുടെയും അവസ്ഥ ഒന്നുതന്നെയാണ്. സര്‍വേയില്‍ പ്രതികരിച്ചവരെല്ലാം നടപടിക്രമങ്ങളിലൂടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍വേയില്‍ പങ്കെടുത്ത കൂടുതല്‍ പേരും വിവാഹമോചനത്തിനുള്ള കാരണമായി നിരത്തിയത് 'മറ്റു കാരണങ്ങള്‍' ആണെന്നും അബൂസാലിഹ് ശരീഫ് പറഞ്ഞു. വിവാഹമോചനങ്ങളില്‍ 13.27 ശതമാനവും നടന്നത് ഭര്‍ത്താവിന്റെ ബന്ധുക്കളുടെയോ വീട്ടുകാരുടെയോ പ്രേരണമൂലമാണ്. വിവാഹമോചനം നടന്ന 0.8 കേസുകളില്‍ ഭര്‍ത്താവ് മദ്യലഹരിയിലായിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം 8.5 ശതമാനവും ഭര്‍ത്താവിന്റെ അവിഹിത ബന്ധംമൂലം എട്ടുശതമാനവും കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട കാരണത്താല്‍ ഏഴുശതമാനവും വിവാഹമോചനങ്ങള്‍ നടന്നതായി സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം സ്ത്രീകളും 46 ശതമാനം പുരുഷന്മാരും ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ഇതില്‍ 59 ശതമാനം സ്ത്രീകള്‍ ഒരുവിധ വരുമാനവുമില്ലാത്തവരാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  9 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  36 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  44 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  5 hours ago