200 ആദിവാസി ഊരുകളില്‍ സാക്ഷരതാ സര്‍വേ ഇന്ന്
കല്‍പ്പറ്റ: സാക്ഷരതാ മിഷന്റെ പദ്ധതികളിലൊന്നായ വയനാട് ആദിവാസി സാക്ഷരത പദ്ധതിയുടെ (രണ്ടാം ഘട്ടം) ഭാഗമായി ജില്ലയിലെ സാക്ഷരത കുറഞ്ഞ 200 ആദിവാസി ഊരുകളിലെ നിരക്ഷരരെ കണ്ടെത്തുന്നതിനുള്ള ഏകദിന സര്‍വേ ഇന്ന് ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തിലേയും മൂന്ന് നഗരസഭയിലേയും പണിയ കാട്ടുനായ്ക്ക വിഭാഗങ്ങള്‍ തിങ്ങി പാര്‍ക്കുന്ന 200 ഊരുകളില്‍ നടക്കും.
ജില്ലയിലെ ആദിവാസി സാക്ഷരത 70 ശതമാനത്തില്‍ നിന്ന് പടിപടിയായി 90 ശതമാനമായി ഉയര്‍ത്തുകയാണ് സാക്ഷരതാ മിഷന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം നടന്ന ആദിവാസി സാക്ഷരതാ ഒന്നാം ഘട്ടത്തില്‍ 282 ഊരുകളിലെ സാമൂഹ്യ പരമായ ഉയര്‍ച്ച സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആദിവാസികളുടെ വെറ്റില മുറുക്ക് മദ്യപാനം എന്നിവയില്‍ കുറവ് വന്നു.
ഊരുകളിലെ കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങി. മദ്യത്തിനെതിരേ നിരന്തര ബോധവല്‍ക്കരണം നടത്തി. ആദിവാസി കലാ സംഗമങ്ങളും പഠനയാത്രകളും പുത്തന്‍ ഉണര്‍വേകി. ആദിവാസി പഠിതാക്കളുടെ സംഗമത്തില്‍ പിന്നോക്കക്ഷേമ മന്ത്രി. എ.കെ ബാലന്‍ പങ്കെടുത്തത് വലിയ അനുഭവമായിരുന്നു. 200 ഊരുകളില്‍ 6000ല്‍ കുറയാത്ത നിരക്ഷരരുണ്ടാകും. ക്ലാസ് എടുക്കാനായി 200 ആദിവാസി ഇന്‍സ്ട്രക്ടര്‍മാരും 200 പൊതുവിഭാഗം ഇന്‍സ്ട്രകടര്‍മാരായും 400 ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുത്തു.
ഇവരെ തന്നെയാണ് സര്‍വേ വളണ്ടിയര്‍മാരായി നിശ്ചയിച്ചിരിക്കുന്നത്. വാര്‍ഡ് മെമ്പര്‍മാരും ഊരുകൂട്ടം മൂപ്പന്‍മാരും പൊതു പ്രവര്‍ത്തകരും സര്‍വേയില്‍ സഹായിക്കും. ഊരുകളില്‍ സര്‍വേക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നടക്കുന്നു. ജില്ലാതല സര്‍വേയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് കല്‍പ്പറ്റ നഗരസഭയിലെ നെടുനിലം ഊരില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡ്ന്റ് കെ.ബി നസീമ, സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ ഡോ. ശ്രീകല എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ജന.കണ്‍വീനറായും വിപുലമായ സംഘാടക സമിതി പ്രവര്‍ത്തിച്ചു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."