ജില്ലയിലെ പോളി ടെക്‌നിക്കുകളില്‍ സീറ്റൊഴിവ്: കൗണ്‍സലിങ് നാളെ തുടങ്ങും
മലപ്പുറം: ജില്ലയിലെ പോളിടെക്‌നിക് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കു ജൂലൈ 29, 30, ഓഗസ്റ്റ് ഒന്ന്, മൂന്ന് തിയതികളില്‍ നോഡല്‍ പോളിടെക്‌നിക്കായ പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളജില്‍ കൗണ്‍സലിങ് നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വിദ്യാര്‍ഥിയും രക്ഷിതാവും എത്തണമെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടാതെ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കു സ്ഥാപന - ബ്രാഞ്ച് മാറ്റം ആവശ്യമെങ്കില്‍ അഡ്മിഷന്‍ സ്ലിപ്പ്, ഫീസ് രസീത് എന്നിവയുമായി കൗണ്‍സലിങില്‍ പങ്കെടുക്കാം.
നാളെ രാവിലെ ഒന്‍പതിനു മലപ്പുറം ജില്ലയിലെ വിവിധ പോളിടെക്‌നിക് കോളജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന സ്ട്രീം ഒന്ന് റാങ്ക് റാങ്ക് ലിസ്റ്റില്‍പ്പെട്ട പി.എച്ച്, ധീവര, കുശവ, എസ്.ടി, കുടുംബി, ടി.എച്ച്.എസ്.എല്‍.സി, ഐ.ടി.ഐ, മറ്റു പിന്നാക്ക ക്രിസ്റ്റ്യന്‍, ലാറ്റിന്‍ കത്തോലിക് ആന്‍ഡ് ആംഗ്ലോ ഇന്ത്യന്‍. രാവിലെ 11 മുതല്‍ ഒന്നു മുതല്‍ 750 വരെ സ്ട്രീം ഒന്ന് റാങ്ക് ലിസ്റ്റിലെ എല്ലാവരും.
ജൂലൈ 30 രാവിലെ ഒമ്പതിനു കോട്ടക്കല്‍ വനിതാ പോളിടെക്‌നിക്കിലേക്കും സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന സ്ട്രീം ഒന്നു റാങ്ക് ലിസ്റ്റില്‍പ്പെട്ട വി.എച്ച്.എസ്.സി, മറ്റു പിന്നാക്ക ഹിന്ദു, വിശ്വകര്‍മ, എസ്.സി എല്ലാവരും രാവിലെ 11 മുതല്‍ 2000 റാങ്ക് വരെയുള്ള സ്ട്രീം ഒന്ന് റാങ്ക് ലിസ്റ്റിലെ എല്ലാവരും.
ഓഗസ്റ്റ് ഒന്ന് രാവിലെ ഒമ്പതിന് എസ്.സി. വിഭാഗത്തില്‍പ്പെട്ട 8000 റാങ്ക് വരെയുള്ള സ്ട്രീം ഒന്ന് റാങ്ക് ലിസ്റ്റിലുള്ളവര്‍ രാവിലെ 10നു കോട്ടക്കല്‍ വനിതാ പോളിടെക്‌നിക്ക് കോളജിലേക്കും സ്വാശ്രയ പോളിടെക്‌നിക്ക് കോളജിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന സ്ട്രീം ഒന്ന് റാങ്ക് ലിസ്റ്റിലെ 6000 റാങ്ക് വരെയുള്ള എല്ലാവരും.
ഓഗസ്റ്റ് മൂന്നിന് രാവിലെ ഒമ്പതിനു കോട്ടക്കല്‍ വനിതാ പോളിടെക്‌നിക് കോളജിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന 10000 റാങ്ക് വരെയുള്ള സ്ട്രീം ഒന്ന് റാങ്ക് ലിസ്റ്റിലെ എല്ലാവരും സ്വാശ്രയ പോളിടെക്‌നിക്ക് കോളജിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന സ്ട്രീം ഒന്ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 8000 റാങ്ക് വരെയുള്ളവരും രാവിലെ 11നു കോട്ടക്കല്‍ വനിതാ പോളിടെക്‌നിക് കോളജിലെ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനെജ്‌മെന്റ് കോഴ്‌സിലേക്കു പ്രവേശനം ആഗ്രഹിക്കുന്ന സ്ട്രീം രണ്ട് റാങ്ക് ലിസ്റ്റിലുള്ളവരും പങ്കെടുക്കണം.
പ്രവേശനം ലഭിക്കുന്നവര്‍ വാര്‍ഷിക വരുമാനം 100000 രൂപയ്ക്കു മുകളിലുള്ളവര്‍ മുഴുവന്‍ ഫീസും (3100 + 2000) അല്ലാത്തവര്‍ 500 + 2000 രൂപയും അടയ്ക്കണം. സ്വാശ്രയ പോളികളില്‍ സര്‍ക്കാര്‍ മെറിറ്റില്‍ സീറ്റ് ലഭിക്കുന്നവര്‍ക്ക് 22500 രൂപയാണു വാര്‍ഷിക ട്യൂഷന്‍ ഫീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."