HOME
DETAILS
MAL
കനത്ത മഴക്ക് സാധ്യത: ജില്ലയില്‍ 25ന് യെല്ലോ അലര്‍ട്ട്
backup
September 23 2018 | 08:09 AM
കല്‍പ്പറ്റ: കേരളത്തില്‍ സെപ്തംബര്‍ 25ന് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
ഒഡീഷയില്‍ കനത്ത മഴക്ക് കാരണമായ 'ദായേ' ചുഴലിക്കാറ്റിന്റെ ഫലമായാണിത്. 25ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 24 മണിക്കൂറിനിടെ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍വരെ മഴ പെയ്യുമെന്നാണ് പ്രവചനം.
കാലാവസ്ഥാ സാഹചര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നാണ് യെല്ലോ അലര്‍ട്ട് അര്‍ഥമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."