ലൈഫില്‍ ഇ.ഡിയോട് വീണ്ടും സഭാസമിതി ആദ്യ മറുപടി എങ്ങനെ ചോര്‍ന്നു?
തിരുവനന്തപുരം: ലൈഫ് മിഷന്‍ വിഷയത്തിലെ അവകാശലംഘന നോട്ടിസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി) വീണ്ടും വിശദീകരണം തേടാന്‍ നിയമസഭ എത്തിക്‌സ് സമിതി തീരുമാനം. ഇ.ഡിനല്‍കിയ ആദ്യ മറുപടി എങ്ങനെ മാധ്യമങ്ങള്‍ക്കു ചോര്‍ന്നുകിട്ടിയെന്ന് അറിയിക്കാനും സമിതി ആവശ്യപ്പെട്ടു. ഇ.ഡി നല്‍കിയ വിശദീകരണത്തിന്റെ വിശദാംശങ്ങളിലേക്ക് സമിതി കടന്നില്ല. ലൈഫ് മിഷനെപ്പറ്റിയുളള സര്‍ക്കാര്‍ കുറിപ്പ് ലഭിച്ചശേഷം വിശദീകരണം പരിശോധിക്കും.
അന്വേഷണത്തെ തടസപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭ എത്തിക്‌സ് കമ്മിറ്റിയില്‍ പറഞ്ഞു. ലൈഫ് പദ്ധതിയുടെ വിശദാശംങ്ങള്‍ ആവശ്യപ്പെട്ടതില്‍ ഇ.ഡി നല്‍കിയ വിശദീകരണം പരിശോധിക്കണം. കത്തിലെ വിശദാംശങ്ങള്‍ പരിശോധിക്കാതെ ചോര്‍ന്നുവെന്ന ആക്ഷേപം മാത്രം ഉന്നയിച്ച് മുന്നോട്ടുപോകരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ചട്ടുകമായി എത്തിക്‌സ് കമ്മറ്റി മാറരുത്. ഇ.ഡിയുടെ വിശദീകരണം ചോര്‍ന്നുവെന്ന ആക്ഷേപം മാത്രം ഉന്നയിച്ച് മുന്നോട്ടു പോകുന്നതിനെ എതിര്‍ത്ത യു.ഡി.എഫ് അംഗങ്ങളായ അനുപ് ജേക്കബും വി.എസ് ശിവകുമാറും വിയോജനക്കുറുപ്പെഴുതി നല്‍കി. ജയിംസ് ജോസഫ് എം.എല്‍.എയുടെ പരാതിയില്‍ ലൈഫ് പദ്ധതിയിലെ ഫയലുകള്‍ ആവശ്യപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട്, നടപടിയില്‍ എ.പ്രദീപ്കുമാര്‍ അധ്യക്ഷനായ നിയമസഭ എത്തിക്‌സ് കമ്മിറ്റി വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. സഭയുടെ അവകാശങ്ങളെ ലംഘിച്ചിട്ടില്ലെന്നാണ് ഇ.ഡി നല്‍കിയ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."