HOME
DETAILS
MAL
ട്രംപിന് റിയാദിൽ ഊഷ്മള സ്വീകരണം: ഉച്ചകോടികൾക്ക് തുടക്കമായി
backup
May 20 2017 | 10:05 AM
റിയാദ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യ വിദേശ സന്ദർശനത്തിനായി സഊദി തലസ്ഥാനമായ റിയാദിലെത്തി. അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ എയർഫോഴ്സ് വണ്ണിൽ റിയാദ് വിമാനത്താവളത്തിലെത്തിയ ട്രംപിനെ സഊദി ഭരണാധികാരി സൽമാൻ രാജാവും പരിവാരങ്ങളും നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
തുടർന്ന് ചായ സൽക്കാരത്തിനു ശേഷം മന്ത്രിമാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ട്രംപ് നയതന്ത്ര ചർച്ചകൾ തുടങ്ങി. ഭാര്യ മെലാനിയ ട്രംപും കൂടെയുണ്ട്.
ഡോണൾഡ് ട്രംപും ഇസ്‌ലാമിക ലോകത്തെ നേതാക്കളും പങ്കെടുക്കുന്ന ചരിത്ര പ്രധാന ഉച്ചകോടികൾക്ക് റിയാദിൽ തുടക്കമായി.
ഞായറാഴ്ച ഗൾഫ് കോപറേഷൻ കൗൺസിൽ നേതാക്കളുമായും അമേരിക്കൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. കൂടാതെ 55 ഇസ് ലാമിക് അറബിക് രാബ്യങ്ങളിലെ നേതാക്കളുമായും ട്രം പ് കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."