HOME
DETAILS
MAL
കുല്‍ഭൂഷണെതിരെ ആഭ്യന്തര നിയമം നടപ്പിലാക്കും; പാക് ആഭ്യന്തര മന്ത്രി
backup
May 20 2017 | 12:05 PM
ഇസ്ലാബാദ്: കുല്ഭൂഷണ് ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയുടെ വിധിയെ തള്ളി പാകിസ്താന് വീണ്ടും രംഗത്ത്. കുല്‍ഭൂഷണെതിരെ പാകിസ്താന് ആഭ്യന്തര നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന് പറഞ്ഞു.
പാകിസ്താനെതിരെ ചാരപ്പണി ചെയ്തുവെന്നാരോപിച്ച് സൈനിക കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. ഇവിടെ ഇന്ത്യയ്ക്ക് അനുകൂലമായ വിധിയുണ്ടാവുകയും വധശിക്ഷ റദ്ദാക്കുകയും ചെയ്തു. എന്നാല്‍ വിധി അംഗീകരിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് പാകിസ്താന്.
വിധിക്കെതിരെ വെള്ളിയാഴ്ച ഹരജിയും നല്‍കിയിരുന്നു. കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."