ഒടുവില്‍ അള്ളാംകുളത്തിനു ശാപമോക്ഷം അള്ളാംകുളത്തെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും: ചെയര്‍മാന്‍
തളിപ്പറമ്പ് : അള്ളാംകുളത്തെ നാശത്തില്‍ നിന്നു സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നു നഗരസഭാ ചെയര്‍മാന്‍ അള്ളാകുളം മഹമൂദ്. 'ഒരു വര്‍ഷം ഒരു കുളം' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അള്ളാംകുളം സംരക്ഷിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. അള്ളാംകുളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നേരില്‍ കണ്ടു ബോധ്യപ്പെട്ട ശേഷമാണു പ്രഖ്യാപനമുണ്ടായത്.
തളിപ്പറമ്പ് നഗരസഭാ പരിധിയിലെ ചിരപുരാതനമായ അള്ളാംകുളം നാശത്തിന്റെ വക്കിലാണ്. ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം 'സുപ്രഭാതം' വാര്‍ത്ത ചെയ്തിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ലഭ്യമായ എല്ലാ ശുദ്ധജല സ്രോതസ്സുകളും സംരക്ഷിക്കണമെന്ന ഭരണതലത്തിലുള്ള നയത്തിന്റെ ഭാഗമായാണ് അള്ളാംകുളം സംരക്ഷിക്കുന്നതിനു 2016-17 വര്‍ഷത്തെ സാമ്പത്തിക പദ്ധതിയിലുള്‍പ്പെടുത്തി അടിയന്തിര നടപടി സ്വീകരിക്കുന്നത്. കുളം ആഴം കൂട്ടി സംരക്ഷണഭിത്തികള്‍ നിര്‍മിക്കും. മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."