ലഹരി ഉപഭോഗത്തിനെതിരേ ജനകീയ സമിതിയുമായി എക്‌സൈസ് വകുപ്പ്
തളിപ്പറമ്പ് : ലഹരി ഉപഭോഗത്തിനെതിരേ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരെ ഉള്‍ക്കൊള്ളിച്ചുള്ള മണ്ഡലതല ജനകീയ സമിതികള്‍ പ്രവര്‍ത്തനം തുടങ്ങി. നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് എക്‌സൈസ് വകുപ്പ് ലഹരി ഉപഭോഗം തടയുന്നതിനുള്ള ജനകീയ സമിതികള്‍ രൂപീകരിക്കുന്നത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥമേധാവികള്‍, മാധ്യമ പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുള്‍ക്കൊള്ളുന്നതാണ് സമിതി.
എന്നാല്‍ പലയിടത്തും ഈ സമിതിയുമായി ജനപ്രതിനിധികള്‍ സഹകരിക്കാത്ത സ്ഥിതിയാണ്. ഇന്നലെ തളിപ്പറമ്പ് ആര്‍.ടി.ഒ ഹാളില്‍ നടന്ന യോഗത്തില്‍ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് മുനീറ പാറോല്‍, കുറുമാത്തൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.എം സീന എന്നിവലാണു നിയോജക മണ്ഡലം തലത്തില്‍ നിന്നു പങ്കെടുത്ത ജനപ്രതിനിധികള്‍. മുനീറ പാറോല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍,കോളേജ് തലങ്ങളില്‍ ജനകീയ സമിതി ഇടപെടുന്നതടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ എടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരിദാസ് പാലക്കല്‍ തീരുമാനങ്ങള്‍ വിശദീകരിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പി സി അരവിന്ദാക്ഷന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.വി കണ്ണന്‍, കെ മുഹമ്മദ് റിയാസ്, കുടുംബശ്രീ പ്രതിനിധി സി.എം സബിത തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."