മണ്‍സൂണ്‍: കണക്കുകളിലെ കാര്യങ്ങള്‍
വിശുദ്ധ ഖുര്‍ആനിലെ അല്‍ മുല്‍ക്ക് അധ്യായം അവസാനിക്കുന്നത് അല്ലാഹുവിന്റെ ഘനഗംഭീരമായ ഒരു ചോദ്യത്തോടെയാണ്. 'ചോദിക്കുക, നിങ്ങളുടെ വെള്ളം വറ്റിവരണ്ടണ്ടുപോയാല്‍ ആരാണ് നിങ്ങള്‍ക്കു പ്രവാഹജലം കൊണ്ടണ്ടുവന്നു തരിക' എന്നാണ് ആ ചോദ്യം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ കാലത്ത് അതിന്റെ ഏറ്റവും പ്രതീക്ഷയുള്ള ആദ്യത്തെ മൂന്നിലൊന്ന് പിന്നിടുമ്പോള്‍ രാജ്യത്ത് എണ്‍പതിലധികം ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടതെന്ന് കണക്കുകള്‍ പറയുമ്പോള്‍ ഈ ചോദ്യം മനുഷ്യരുടെ മനസ്സുകളില്‍ പ്രകമ്പനമായി പ്രതിധ്വനിക്കുകയാണ്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരമാവധി അനുകൂലമെന്നു കരുതപ്പെടുന്ന കേരളത്തില്‍ 34 ശതമാനത്തിന്റെ കുറവോടെയാണ് മണ്‍സൂണ്‍ ഇഴയുന്നത് എന്നതുകൂടി തിരിച്ചറിയുമ്പോള്‍ മഴയില്‍ തണുത്തുവിറച്ചുനില്‍ക്കേണ്ട ഈ മഴക്കാലം കൊടുംവരള്‍ച്ചയുടെ തേറ്റകള്‍ കാട്ടി മനുഷ്യരെ ഭയപ്പെടുത്തുകയാണ്. ഇതെന്തോ താല്‍കാലിക പ്രതിഭാസത്തിന്റെ ഫലമാണെന്ന് ആശ്വസിക്കുവാനും വഴിയില്ല. കാരണം കഴിഞ്ഞ വര്‍ഷവും കാര്യങ്ങള്‍ ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല. 31,000 മില്ലിമീറ്റര്‍ മഴ കിട്ടേണ്ടണ്ടിയിടത്ത് കാലവര്‍ഷവും തുലാവര്‍ഷവും കൂട്ടിയിട്ടും വെറും 18,000 മില്ലീമീറ്ററാണ് കിട്ടിയത്. ഇതോടെ ഇതിപ്പോള്‍ കാലാവസ്ഥയുടെ ഒരു പതിവു സ്വഭാവമായി മാറിയിരിക്കുന്നു എന്നുവരുന്നു. ഈ വര്‍ഷത്തെ മണ്‍സൂണ്‍ വരുംനാളുകളില്‍ പുരോഗതിപ്പെട്ടില്ലെങ്കില്‍ കഴിഞ്ഞ വര്‍ഷം ഏറ്റുവാങ്ങിയ ആഘാതങ്ങള്‍ വീണ്ടണ്ടും കൂടും എന്നു പ്രത്യേകം പറയേണ്ടണ്ടതില്ല. അതു വരുംവര്‍ഷങ്ങളിലും ആവര്‍ത്തിച്ചാല്‍ ആരും ഇപ്പോള്‍ കാര്യമായെടുക്കുന്നില്ലാത്ത അല്ലാഹുവിന്റെ ഈ ചോദ്യം മനുഷ്യകുലത്തെ വേട്ടയാടുക തന്നെ ചെയ്യും. വെപ്രാളത്തോടെ ഈ ചോദ്യത്തിന്റെ ഉത്തരം തിരയുന്ന മനുഷ്യന് ഖുര്‍ആന്‍ നല്‍കുന്ന ഉത്തരം തന്നെയായിരിക്കും അപ്പോഴും പ്രസക്തം. അല്ലാഹു പറയുന്നു: 'മനുഷ്യന്റെ സ്വയംകൃതാനര്‍ഥങ്ങള്‍ മൂലമാണ് കരയിലും കടലിലും വിനാശം പ്രകടമായിരിക്കുന്നത്. തങ്ങളുടെ ചില ചെയ്തികളുടെ ഫലം അവര്‍ക്കാസ്വദിപ്പിക്കുവാനത്രെ ഇത്; ഒരുവേള അവര്‍ മടങ്ങിയേക്കാമല്ലോ' (റൂം: 41).
മഴ കുറഞ്ഞാലുണ്ടണ്ടാകുന്ന കെടുതികള്‍ എല്ലാവര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. മഴ കുറയുന്നതില്‍ ആശങ്കപ്പെടാതെ അഹങ്കരിക്കാന്‍ ആധുനിക മനുഷ്യന് പല ഞൊട്ടുന്യായങ്ങളുമുണ്ടണ്ട്. അവനുണ്ടണ്ടാക്കുന്ന മഴക്കുഴികള്‍ മുതല്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള സാങ്കേതികവിദ്യ വരെയുള്ളവയുടെ പിന്‍ബലമാണത് പ്രധാനമായും. മറ്റു ചിലപ്പോള്‍ ഭൂമിയില്‍ നിര്‍ലോഭം ലഭിക്കുന്ന ഓക്‌സിജനും ഹൈഡ്രജനുമാണല്ലോ ജലത്തിന്റെ അടിസ്ഥാനമെന്നും അതു സുലഭമാണല്ലോ എന്നും അവന്‍ ആശ്വസിക്കുന്നുണ്ടണ്ടാവാം. ചിലപ്പോള്‍ ഇനിയും മുമ്പോട്ടുപോയി പ്രപഞ്ചത്തിന്റെ മൂന്നിലൊന്നും കടല്‍വെള്ളമാണല്ലോ എന്നും. ഇതെല്ലാം തികച്ചും നിരര്‍ഥകവും അതിലേറെ ബാലിശവുമാണ്.
അഹങ്കാരത്തിന്റെ തള്ളിച്ചയില്‍ അവന്‍ മഴക്കുഴികളില്‍ നിറയാന്‍ വെള്ളമെവിടെനിന്നു കിട്ടും എന്നു ചിന്തിക്കുന്നില്ല. സീഡിങ് നടത്തി പണ്ടണ്ടു മദ്രാസില്‍ പെയ്യിച്ച കൃത്രിമ മഴ ശരിക്കും കൃത്രിമം തന്നെയായിരുന്നു എന്നു ശാസ്ത്രം ഉറപ്പുപറയുന്നില്ല എന്നതവന്‍ കാണുന്നില്ല. ഓക്‌സിജനെയും ഹൈഡ്രജനെയും സംയോജിപ്പിച്ച് നിര്‍ലോഭം വെള്ളമുണ്ടണ്ടാക്കിയെടുക്കാനുള്ള വിദ്യയുടെ അപരിഹാര്യതയും അല്ലാഹു ഉപ്പുകലക്കിവച്ച വെള്ളത്തെ നിലവിലുള്ള മനുഷ്യര്‍ക്കെല്ലാം വേണ്ടണ്ടി ശുദ്ധീകരിച്ചെടുക്കുന്നതിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ അപ്രായോഗികതകളും ഒന്നും അവന്‍ ചിന്തിക്കുന്നില്ല. ആകാശത്തുനിന്ന് മഴ പെയ്തിറങ്ങിയാലേ ഭൂമിയുടെ ദാഹം തീരൂ എന്നത് ഏറ്റവും പരമമായൊരു സത്യമാണ്. മഴ പെയ്തില്ലെങ്കില്‍ കുടിവെള്ളം മുട്ടും. സസ്യങ്ങളും കൃഷികളും തളരും. കാലാവസ്ഥ ചൂടുകൂടി അസ്വസ്ഥമാകും. മനുഷ്യന്റെ വിഭവങ്ങളെയെല്ലാം തടയും. ഇത്തരം ദുരന്തങ്ങളില്‍ മനുഷ്യന്റെ കൈയേന്തുവാന്‍ ഈ ലൊട്ടുലൊടുക്കു ന്യായങ്ങള്‍ക്കൊന്നും കഴിയില്ല. ഇതെല്ലാം വെളിപ്പുറങ്ങളിലുള്ള ചര്‍ച്ചകള്‍ മാത്രമാണ്. ഓരോന്നിന്റെയും ആദ്യബിന്ദു മനുഷ്യന്റെ കൈയിലല്ല ഇരിക്കുന്നത്. അതിനെയാണ്, ആവണം ദൈവകണം എന്നു വിളിക്കുന്നത്. അതു കടാക്ഷിച്ചാലേ കാര്യങ്ങള്‍ സംഭവിക്കൂ. അതു കഴിഞ്ഞുള്ള കാര്യങ്ങളില്‍ മാത്രമാണ് മനുഷ്യര്‍ അഭിപ്രായങ്ങള്‍ തട്ടിവിടുന്നത്.
ഈ ചിന്തയില്‍ ഏറ്റവും പ്രധാനം, പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും കാര്യത്തിനും സ്രഷ്ടാവ് നല്‍കിയ അളവും കണക്കുകളുമാണ്. ഓരോന്നിനെയും കൃത്യമായ അളവുകളില്‍ ക്രമീകരിച്ചുകൊണ്ടണ്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: 'സൃഷ്ടികര്‍മം നിര്‍വഹിക്കുകയും അതു ദൃഢീകരിച്ച് സംവിധാനിക്കുകയും വ്യവസ്ഥകള്‍ നിശ്ചയിച്ച് നേര്‍മാര്‍ഗം കാട്ടുകയും ചെയ്ത മഹോന്നതനായ നാഥന്റെ തിരുനാമം വാഴ്ത്തുക' (അഅ്‌ലാ: 01). 'എല്ലാ വസ്തുവിനെയും നാം കൃത്യമായ അളവോടുകൂടെ സൃഷ്ടിച്ചിരിക്കുന്നു'(ഖമര്‍: 49). 'എല്ലാ കാര്യവും അവന്റെയടുക്കല്‍ നിശ്ചിത കണക്കിനു വിധേയമാണ്'(റഅദ് 08). മഴയുടെ കാര്യത്തിലും അല്ലാഹു ഇങ്ങനെ പറയുന്നുണ്ടണ്ട്. ഖുര്‍ആന്‍ പറയുന്നു: 'നാം അന്തരീക്ഷത്തില്‍ നിന്ന് ഒരു നിശ്ചിത അളവില്‍ മഴ വര്‍ഷിപ്പിക്കുകയും ഭൂമിയില്‍ അതു കെട്ടിനിര്‍ത്തുകയും ഉണ്ടണ്ടായി' (അല്‍ മുഅ്മിനൂന്‍: 18). രക്തത്തിലെ ഗ്ലൂക്കോസിനും സമ്മര്‍ദത്തിനും കോശങ്ങളിലെ ജലാംശത്തിനും മുതല്‍ പ്രാപഞ്ചിക ഘടകങ്ങള്‍ക്കെല്ലാം ഈ അളവും കണക്കുമുണ്ടണ്ട്. അതു കുറഞ്ഞാലും കൂടിയാലും ജീവിതത്തിനു താളഭംഗം വരും. അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ ഒരു മികവും വ്യതിരിക്തതയുമാണിത്. ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിച്ചെടുക്കും വിധം ഒരേ അച്ചില്‍ നിര്‍വികാരമായി വാര്‍ത്തെടുക്കുകയല്ല അല്ലാഹുവിന്റെ സൃഷ്ടിപ്പ്. ഒരു മൊബൈല്‍ ഫോണ്‍ പോലെ. ചെറിയ കുട്ടികള്‍ക്കുവേണ്ടണ്ടി കളിപ്പാട്ടമായി ഉണ്ടണ്ടാക്കുന്ന മൊബൈലുകള്‍ അങ്ങാടിയില്‍ കാണാം. അതിനുള്ളില്‍ സാങ്കേതിക വിദ്യകളൊന്നുമില്ല. എന്നാല്‍ ശരിക്കുമുള്ള ഒരു ഫോണ്‍ അങ്ങനെയല്ല. അതു കേവലം കുറെ യന്ത്രഭാഗങ്ങള്‍ മാത്രമല്ല. മറിച്ച് ഒരു പ്രോഗ്രാമിങാണ്. ഒരു ബട്ടണില്‍ വിരലമര്‍ത്തുമ്പോള്‍ ഒന്നുണ്ടണ്ടായി അതുവഴി അതു മറ്റൊന്നായി ഉപയോക്താവിന്റെ ഇംഗിതത്തിന്റെ അടുത്തേക്ക് കണ്ണികള്‍ കൂട്ടിയിണക്കി എത്തിയാണ് അതു പ്രവര്‍ത്തിക്കുന്നത്. ഈ പ്രോഗ്രാമിങ് പക്ഷെ പരമമല്ല. എത്ര വലിയ സാങ്കേതികവിദ്യ ആവിഷ്‌കരിച്ചാലും അതിനും മുകളില്‍ അവനെയും ബുദ്ധിയെയും പടച്ച മറ്റൊരു ശക്തിയുണ്ടണ്ടാകുമല്ലോ. കൃത്യമായ അളവുകള്‍ നിശ്ചയിച്ച് കാര്യങ്ങളെ കൂട്ടിയിണക്കിയാണ് അല്ലാഹു പ്രപഞ്ചത്തെ പടക്കുന്നതും നിയന്ത്രിക്കുന്നതും എന്നു ചുരുക്കം. ആ ശ്രേണിയില്‍ എവിടെയെങ്കിലും താളപ്പിഴ സംഭവിച്ചാല്‍ അതു സ്വാധീനിക്കുന്ന എല്ലായിടവും അപതാളം സംഭവിക്കും.
മഴയുടെ കാര്യവും അങ്ങനെ തന്നെയാണ്. ആകാശത്തു നിന്ന് അല്ലാഹു വെള്ളം കോരിയൊഴിക്കുന്നതല്ല മഴ. ജലം നീരാവിയായി ഉയര്‍ന്ന് ഘനീഭവിച്ച് മഴയായി പെയ്തുവീഴുന്നു എന്നു ശാസ്ത്രം വിവരിക്കുന്ന അതേ വിവരം തന്നെയാണ് മഴയെക്കുറിച്ച് ഖുര്‍ആന്‍ നല്‍കുന്നതും. അന്നൂര്‍ അധ്യായം 24ാം വാക്യത്തില്‍ അതു പറയുന്നുണ്ടണ്ട്. അതുകൊണ്ടുതന്നെ നീരാവിയുണ്ടണ്ടാകാന്‍ വേണ്ടണ്ട വെള്ളത്തിന്റെ സ്റ്റോക്ക്, അതു സംഭരിച്ചുവയ്ക്കാനുള്ള ഭൂമിയുടെ ശേഷി, ഘനീഭവിച്ച് മേഖങ്ങളായി രൂപപ്പെടാന്‍ ആവശ്യമായ മരങ്ങളും കുന്നുകളും പര്‍വതങ്ങളും, അവ തെളിച്ചെടുക്കാനുള്ള മാരുതന്‍ തുടങ്ങി കുറേ ഘടകങ്ങള്‍ ഒന്നിച്ച് കൃത്യമായ അളവില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടണ്ട്. ഈ ഘടകങ്ങളാവട്ടെ ഓരോന്നും പ്രപഞ്ചത്തിന്റെ മറ്റു താളങ്ങളുമായി ബന്ധപ്പെട്ടതുമാണ്. ഉദാഹരണമായി നീരാവിയുണ്ടണ്ടാകാന്‍ ഭൂമിയില്‍ വെള്ളം സ്റ്റോര്‍ ചെയ്തിരിക്കണം. അതുണ്ടണ്ടാകാന്‍ ആഴമുള്ള വേരുകളുള്ള മരങ്ങളുണ്ടണ്ടായിരിക്കണം. അതു വേഗം ചോര്‍ന്നുപോകാതിരിക്കാന്‍ ഭൂമിക്കു വെള്ളം പിടിച്ചുവയ്ക്കാനുള്ള ശേഷിയുണ്ടണ്ടായിരിക്കണം. അതിനു ഭൂമി പ്ലാസ്റ്റിക് തുടങ്ങിയ അജൈവ ഖരങ്ങളില്‍ നിന്ന് മുക്തമായിരിക്കണം. ഇതൊക്കെ മറ്റു കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. അവിടെ വീഴ്ചയോ കുറവോ വന്നാല്‍ അതിന്റെ പരമമായ ഫലമായ മഴയില്‍ കുറവു വരും. മഴ കുറഞ്ഞാല്‍ മാത്രമല്ല കുഴപ്പം, കൂടിയാലും കുഴപ്പമാണ്. കഴിഞ്ഞ വര്‍ഷം നമ്മുടെ നാട്ടിലുണ്ടണ്ടായ വെള്ളപ്പൊക്കം നമ്മുടെ ഓര്‍മകളില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല.
അമിതമായ മഴയല്ല അവിടെയും പ്രശ്‌നം. മറിച്ച് പെയ്യുന്ന മഴയെ തടുത്തുനിര്‍ത്തി സൂക്ഷിക്കാനുള്ള ശേഷി ഭൂമിക്കു നഷ്ടപ്പെട്ടതാണ്. ഈ കണക്കുകളും വസ്തുതകളുമെല്ലാം നമ്മോടു പറയുന്നത്, അല്ലാഹു ഒരുക്കിത്തന്ന സംവിധാനങ്ങള്‍ സംരക്ഷിക്കാനും നിലനിര്‍ത്താനും നമുക്കു ബാധ്യതയുണ്ടെന്നും അതില്‍ വീഴ്ചവന്നാലുണ്ടണ്ടാകുന്ന താളപ്പിഴ അസഹനീയമായിരിക്കുമെന്നും അതില്‍ പരാജയപ്പെട്ടാല്‍ അനന്തരഫലം അചിന്തനീയമായിരിക്കുമെന്നും അതിനാല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ബഹുമാനപൂര്‍വം കാത്തുസൂക്ഷിക്കണമെന്നുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."