നാട്ടങ്കല്ലില്‍ വസന്തം വിരിയിച്ച് ചെണ്ടുമല്ലിക പാടം
അജാനൂര്‍: നാട്ടങ്കല്ലില്‍ വസന്തം വിരിയിച്ച് ചെണ്ടുമല്ലിക പൂപ്പാടം വിളഞ്ഞു നില്‍ക്കുന്നു. കേരളത്തിന്റെ കാലാവസ്ഥയില്‍ സാധ്യമാകില്ലെന്നു കരുതിയത് നടപ്പാകുമെന്ന് തെളിയിച്ചാണ് അജാനൂര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വിസ്മയം വിരിയിച്ചിരിക്കുന്നത്. ചെണ്ടുമല്ലിക പാടത്തിലെ വിളവെടുപ്പ് ഇന്നലെ ആഘോഷത്തോടെ നടന്നു.
ജില്ലാ കൃഷി വിജ്ഞാപന കേന്ദ്രത്തിന്റെ സഹകരണത്തോടെ അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഒന്നാം വാര്‍ഡായ രാവണീശ്വരം നാട്ടങ്കല്ലിലാണ് ചെണ്ടുമല്ലിക കൃഷി ചെയ്തത്. മറ്റാരും കൈവയ്ക്കാത്ത മേഖലയിലേക്കു വളയിട്ട കൈകള്‍ ഇറങ്ങുമ്പോള്‍ ആശങ്കയുണ്ടായിരുന്നുവെങ്കിലും ജില്ലാ കൃഷി വിജ്ഞാപന കേന്ദ്രത്തിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ കരുത്തായി.
ചെണ്ടുമല്ലികയെ ബാധിക്കുന്ന കീടങ്ങളുടെ ശല്യമുണ്ടായെങ്കിലും കൃത്യമായ ഇടപെടലിലൂടെ അതിനെ മറികടക്കാനായി. ചെണ്ടുമല്ലി വിതച്ച എല്ലാ സ്ഥലത്തും മികച്ച രീതിയില്‍ തന്നെ ചെണ്ടുമല്ലി വിളഞ്ഞു. നല്ല ഡിമാന്റുള്ള ചെണ്ടുമല്ലിക പൂവ് കാസര്‍കോടെ വിപണിയില്‍ തന്നെ വിറ്റഴിക്കാനാവും.
അജാനൂര്‍ പഞ്ചായത്ത് ണ്ട്രപസിഡന്റ് പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി. ശോഭ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."