ഏഷ്യാനെറ്റിനോട് ചിത്രലേഖ പറയുന്നു; മതം മാറുന്നത് ഇസ്‌ലാമിലേക്കാണ്; മുസ്‌ലിം സംഘടനയിലേക്കല്ല, മുമ്പും സഹായിച്ചത് മുസ്ലിം സഹോദരങ്ങള്‍, അന്നെവിടെയായിരുന്നു ഒളിക്യാമറക്കാര്‍
കണ്ണൂര്‍: താന്‍ മതം മാറാന്‍ ആലോചിക്കുന്നത് ഇസ്ലാമിലേക്കാണെന്നും അല്ലാതെ ഏതെങ്കിലും മുസ്ലിം സംഘടനയിലേക്കല്ലെന്നും കണ്ണൂരിലെ ചിത്രലേഖ. ഫേസ് ബുക്കിലാണ് ചിത്രലേഖയുടെ പ്രതികരണം. ഒരു ചാനല്‍ ഒളിക്യാമറയിലൂടെ വിവരങ്ങള്‍ ശേഖരിച്ച് വാര്‍ത്ത പുറത്തുവിട്ടതിനോടാണ് ചിത്രലേഖയുടെ മറുപടി.
ഓട്ടോ ഡ്രൈവറായ ചിത്രലേഖ ദീര്‍ഘകാലമായി സി.പി.എമ്മിനോട് പോരാടിയാണ് ജീവിക്കുന്നത്. ദളിത് വിഭാഗമായ ഇവര്‍ നിരന്തരമായ ഭീഷണികള്‍ക്കും അക്രമങ്ങള്‍ക്കും ഇരയായിരുന്നു.
മതം മാറ്റത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ട് ആണെന്നുള്ള ഒളിക്കാമറ വാര്‍ത്ത കൊണ്ടൊന്നും കാര്യമില്ല. ചിത്ര ലേഖയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷിയൊക്കെ ഉണ്ട്. അതിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെങ്കില്‍ അത് പറയുന്നതില്‍ എനിക്കു ഒട്ടും മടിയുമില്ല. പോപ്പുലര്‍ ഫ്രണ്ടുകാര്‍ എനിക്കു വീട് വെയ്ക്കാനും സാമ്പത്തികമായും സഹായിക്കാമെന്നും പറഞ്ഞിരുന്നു. എന്നെ ഇതിന് മുമ്പ് സ്ഥലം വീണ്ടെടുക്കുന്നതില്‍ സഹായിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു. പകുതിയോളം എന്റെ വീട് കെട്ടി ഉയര്‍ത്താന്‍ സഹായിച്ചത് മുസ്ലിം ലീഗിന്റെ കെ.എം ഷാജിയും മുസ്ലിം സുഹൃത്തുക്കളുമായിരുന്നു.
അന്നൊന്നും വാര്‍ത്തയാക്കാതെ ഇപ്പോ പോപ്പുലര്‍ ഫ്രണ്ട് സഹായിച്ചു എന്ന വാര്‍ത്ത പുറത്തു വിടുന്നതിന്റെ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ഒന്നു ചിത്രലേഖയ്ക്ക് ഒറ്റക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല എന്ന വംശീയമായ തന്ത ചമയല്‍, രണ്ടാമത് ചിത്രലേഖ തീവ്രവാദി ആണെന്ന ധാരണ ഉണ്ടാക്കല്‍. ഇത് ഇപ്പോ വാര്‍ത്ത വന്നാല്‍ കേരളം അത് ഏറ്റെടുക്കും എന്ന അവരുടെ ധാരണയാണ്. അതിനപ്പുറം എന്റെ മത പരിവര്‍ത്തനത്തിന്റെ ആലോചനക്ക് ഈ വര്‍ത്തക്കപ്പുറമുള്ള അര്‍ത്ഥം ഉണ്ട് എന്നു ബോധമുള്ള മനുഷ്യര്‍ക്ക് അറിയാം. അത് കൊണ്ട് എന്നെ തീവ്രവാദി ആക്കാന്‍ ഇങ്ങനെ കഷ്ടപ്പെടണ്ട. ഇതേ കേരളത്തില്‍ ''വേശ്യ' എന്ന വിളിപ്പേര് കുറെ കേട്ടതാണ്. ഇനി ഇതും കൂടെ ആകട്ടെ. എന്നും പറഞ്ഞാണ് ചിത്രലേഖ ഫേസ് ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."