സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമം നടന്നിട്ടും നിക്ഷേപം ചോര്‍ന്നില്ല: മന്ത്രി
ബാലുശേരി: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടന്നുവെങ്കിലും സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിനു ചോര്‍ച്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജനങ്ങളുടെ വിശ്വാസമാണ് സഹകരണ മേഖലയെ മുന്നോട്ടു നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബാലുശ്ശേരി വട്ടോളി ബസാര്‍ വനിതാ സഹകരണ സംഘത്തിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 60 വര്‍ഷത്തിനകം സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ തള്ളിപ്പറയാനാവില്ല. പൊതുവിദ്യാഭ്യാസത്തെ സംബന്ധിച്ചു സജീവ ചര്‍ച്ച നടക്കുന്നുണ്ട്.കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താന്‍ ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനു കഴിയുന്നില്ല എന്നതു സത്യമാണ്. കാണാതെ ഉത്തരം പറയുന്നവന്‍ മിടുക്കനെന്നും അല്ലാത്തവന്‍ മണ്ടനെന്നുമാണ് ഇപ്പോള്‍ കണക്കാക്കുന്നത്. എല്ലാ കുട്ടികളും മിടുക്കന്‍മാരാണ്. വ്യത്യസ്തമായ കഴിവുകളുള്ളവരാണവര്‍. പോരായ്മകള്‍ പരിഹരിക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കിടപ്പാടമില്ലാത്തവര്‍ക്കു വീടുനല്‍കാനും പൊതു ആരോഗ്യ രംഗം സംരക്ഷിക്കാനും സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിച്ചതായും അദ്ദേഹം പറഞ്ഞു.
പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷനായി. സ്‌ട്രോങ് റൂം കെ.കെ.തങ്കമണിയും കൗണ്ടര്‍ കെ.ജെ പോളും കമ്പ്യൂട്ടര്‍ സിസ്റ്റം കെ.രാമചന്ദ്രനും സി.സി ടി.വി ഇസ്മയില്‍ കുറുമ്പൊയിലും ഉദ്ഘാടനം ചെയ്തു. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എ.അബ്ദുള്‍ റഷീദ് ലോഗോ പ്രകാശനം ചെയ്തു.
സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് വിതരണം നിജേഷ് അരവിന്ദും സേവിങ്‌സ് ബാങ്ക് അക്കൗണ്ട് എ. രവീന്ദ്രനും സ്വര്‍ണ വായ്പാ വിതരണം ഷൈമ കോറോത്തും സംയോജിത മുട്ടഗ്രാമം പദ്ധതി ഹമീദ കബീറും വീട്ടാവശ്യ മുട്ടക്കോഴി വിതരണം സുമ സുരേഷും വ്യക്തിവായ്പാ വിതരണം പി.സലാമും നിര്‍വഹിച്ചു.
വിവധ മേഖലകളില്‍ ശ്രദ്ധേയരായ മംഗളം സീനിയര്‍ റിപ്പോര്‍ട്ടര്‍ എം. ജയതിലകന്‍, കൃഷി ഓഫിസര്‍ കെ.വി നൗഷാദ്, ഡോ.വി.കെ ദീപേഷ്, ഡോ.പ്രദീപ്കുമാര്‍ കറ്റോട്, ഡോ: അനഘരവി, ലീല ചന്ദ്രന്‍ എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ആര്‍. ശാരദ റിപ്പോര്‍ട്ടവതരിപ്പിച്ചു. പ്രസിഡന്റ് പി.കെ കമലാക്ഷി സ്വാഗതവും സെക്രട്ടറി പി.എന്‍സുനിത നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."