മഞ്ചേരിയിലെ പ്രിന്റിംങ് കമ്പനിക്കെതിരേ നടപടിയില്ല പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്
മഞ്ചേരി: അനധികൃതമായി പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് പ്രിന്റിംങ് കമ്പനിക്കെതിരെ നടപടിയെടുക്കാനുള്ള നഗരസഭാ കൗണ്‍സില്‍ യോഗ തീരുമാനം നടപ്പിലായില്ല. നഗരസഭയിലെ പതിനഞ്ചാം വാര്‍ഡില്‍ കോവിലകംകുണ്ട് നോര്‍ത്തില്‍ മഞ്ചുരുളിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് പ്രിന്റിംങ് കമ്പനിക്കെതിരേ കൗണ്‍സില്‍ പ്രമേയം പാസാക്കിയിട്ട് നാല് ദിവസം പിന്നിട്ടെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ മടിക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പ്രമേയത്തെ വകവക്കാതെ കമ്പനിയുടെ പ്രവര്‍ത്തനം തുടരുകയാണ്. നഗരസഭയുടെ അസസ്‌മെന്റ് രജിസ്റ്ററില്‍ ലോഡ്ജ് മുറികളായി രേഖപ്പെടുത്തിയ കെട്ടിടത്തിലാണ് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന തരത്തില്‍ പ്ലാസ്റ്റിക് നിര്‍മാണ കമ്പനി പ്രവര്‍ത്തിക്കുന്നത്. നഗരസഭയുടെ രേഖയില്‍ ജനവാസമേഖലയായി അടയാളപ്പെടുത്തിയ സ്ഥലത്ത് നിയമം ലംഘിച്ച് പ്രവര്‍ത്തനം തുടരുന്ന കമ്പനിക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. നാളെ വൈകുന്നേരം ആറിന് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ പ്രത്യേക യോഗവും ചേരും. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്ന് കൈവശപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് കമ്പനി കഴിഞ്ഞ പതിമൂന്ന് മുതല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോളജ് കുന്ന് വാര്‍ഡ് കൗണ്‍സിലര്‍ അജ്മല്‍ സുഹീദ് പറഞ്ഞു. നിയമപ്രകാരം അന്‍പത് മീറ്റര്‍ ചുറ്റളവില്‍ താമസമില്ലാത്ത മേഖലയില്‍ മാത്രമെ ഇത്തരം കമ്പനികള്‍ പ്രവൃത്തിക്കാന്‍ പാടൊള്ളു. എന്നാല്‍ ജനവാസ കേന്ദ്രത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന നിര്‍മാണ കമ്പനികള്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് കമ്പനി പ്രവൃത്തിയാരംഭിച്ചത്.
കമ്പനിയില്‍ നിന്നും ഉണ്ടാകുന്ന രൂക്ഷമായ ഗന്ധവും കെമിക്കലുകളുടെ ഉപയോഗവും മൂലം നിരവധിയാളുകള്‍ക്ക് ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതായി പരിസരവാസികള്‍ പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തനം നഗരസഭ ഇടപെട്ട് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, തഹസില്‍ദാര്‍, മഞ്ചേരി സി.ഐ, നഗരസഭാ സെക്രട്ടറി, ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്ക് ഒപ്പുശേഖരണം നടത്തി പരാതി നല്‍കിയതായി വാര്‍ഡ് കൗണ്‍സിലര്‍ അജ്മല്‍ സുഹീദ് പറഞു. കമ്പനിക്കെതിരെ നടപടി ഉണ്ടാകുന്നില്ലെങ്കില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."