ശിക്ഷിക്കപ്പെടുന്നവരില്‍ അധികവും കാശില്ലാത്തവര്‍: കമാല്‍ പാഷ
കോഴിക്കോട്: ജയിലുകളില്‍ ശിക്ഷയനുഭവിക്കുന്നവരില്‍ 95 ശതമാനം പേരും സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്നവരാണെന്ന് ഹൈക്കോടതി ജസ്റ്റിസ് കമാല്‍ പാഷ. എം.എസ് സജിയുടെ 'ഗ്ലോബലൈസേഷന്‍ ന്യുസൊസൈറ്റി ആന്‍ഡ് ലോ' പുസ്തകം കോഴിക്കോട് അളകാപുരിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കാശില്ലാത്തവരാണ് ശിക്ഷിക്കപ്പെടുന്നവരില്‍ അധികവും. കാശുള്ളവര്‍ പരമാവധി ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിക്കെന്താണ് പറയാനുള്ളതെന്ന് നമ്മുടെ വിചാരണ സംവിധാനത്തില്‍ നേരിട്ട് കേള്‍ക്കുന്നില്ല. പലപ്പോഴും വക്കീലിന് അത് കൃത്യമായി അവതരിപ്പിക്കാന്‍ കഴിയാത്തത് കാരണം പ്രതി ശിക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇതു നീതിയല്ല. നല്ല വാദങ്ങളുണ്ടായാല്‍ മാത്രമേ നല്ല വിധിയുണ്ടാകൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജഡ്ജിയുടെ മാനസിക നില വിധിയില്‍ പ്രതിഫലിക്കുമെന്ന് പുസ്തകം ഏറ്റുവാങ്ങിയ സിനിമാ സംവിധായകന്‍ ജോയ് മാത്യു പറഞ്ഞു. ചടങ്ങില്‍ എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി. എം.എസ് സജി, കെ.ബി ഋഷികേശ്, എ.എഫ് മാത്യു, പി.ടി മോഹന്‍ കുമാര്‍, എം.എസ് സജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."